18/08/2026
Day: 6 Onam Sadya Series:
1. സദ്യ സാമ്പാർ
ആവശ്യമായ സാധനങ്ങൾ:
തുരപ്പരിപ്പ് - 1/2 കപ്പ്
ചേന, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി - 1.5 കപ്പ് (കഷണങ്ങളാക്കിയത്)
സാമ്പാർ പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കായപ്പൊടി - 1/4 ടീസ്പൂൺ
വാളൻപുളി - നെല്ലിക്ക വലുപ്പത്തിൽ (വെള്ളത്തിൽ കുതിർത്തത്)
കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, വെളിച്ചെണ്ണ - താളിക്കാൻ ആവശ്യത്തിന്
ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. പരിപ്പ് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക.
2. പച്ചക്കറികൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.
3. പച്ചക്കറി വെന്തുവരുമ്പോൾ ഇതിലേക്ക് പുളിവെള്ളവും വെവിച്ചുവെച്ച പരിപ്പും ചേർത്തിളക്കുക.
4. സാമ്പാർ പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക.
5. വേറെയൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് സാമ്പാറിലേക്ക് ഒഴിക്കുക. മുകളിൽ മല്ലിയില വിതറാം.
——————-
2. മാമ്പഴ പുളിശ്ശേരി
ആവശ്യമായ സാധനങ്ങൾ:
നാടൻ പഴുത്ത മാമ്പഴം - 3-4 എണ്ണം
തൈര് - 1 കപ്പ് (നന്നായി ഉടച്ചത്)
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
ശർക്കര - 1 ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്
അരപ്പിന്:
തേങ്ങ ചിരകിയത് - 1 കപ്പ്
പച്ചമുളക് - 2-3 എണ്ണം
ജീരകം - 1/2 ടീസ്പൂൺ
താളിക്കാൻ:
വെളിച്ചെണ്ണ, കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില
തയ്യാറാക്കുന്ന വിധം:
1. മാമ്പഴം തോൽ ചെത്തി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക. (മധുരം കുറവാണെങ്കിൽ ശർക്കര ചേർക്കാം).
2. തേങ്ങ, പച്ചമുളക്, ജീരകം എന്നിവ നന്നായി അരച്ചെടുക്കുക.
3. മാമ്പഴം വെന്തശേഷം ഈ അരപ്പ് ചേർത്ത് ചെറിയ തീയിൽ പച്ചമണം മാറുന്നത് വരെ ചൂടാക്കുക.
4. തീ കുറച്ചു വെച്ച് അടിച്ചു വെച്ച തൈര് ചേർത്തിളക്കുക. തിളക്കാൻ അനുവദിക്കരുത് (ചൂടായാൽ മതി).
5. വെളിച്ചെണ്ണയിൽ കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് കറിയിലേക്ക് ഒഴിക്കുക.
————————-
3. മോര് കറി (കാച്ചിയ മോര്)
ആവശ്യമായ സാധനങ്ങൾ:
കട്ടത്തൈര് - 2 കപ്പ് (അല്പം വെള്ളം ചേർത്ത് അടിച്ചെടുത്തത്)
ഇഞ്ചി, വെളുത്തുള്ളി - 1 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
ചെറിയ ഉള്ളി - 4-5 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (നീളത്തിൽ പിളർന്നത്)
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/4 ടീസ്പൂൺ (ആവശ്യമെങ്കിൽ)
വെളിച്ചെണ്ണ, കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ പൊട്ടിക്കുക.
2. ഇതിലേക്ക് വറ്റൽമുളക്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
3. ഉള്ളി മൂത്തു വരുമ്പോൾ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
4. തീ എറ്റവും കുറച്ചുവെച്ച് (അല്ലെങ്കിൽ അടുപ്പിൽ നിന്ന് മാറ്റി) മോര് ഒഴിക്കുക.
5. കൈവിടാതെ ഇളക്കി ചെറിയ ചൂടാകുമ്പോൾ തീ അണയ്ക്കുക (തിളയ്ക്കരുത്).
Day 6: Onam Sadya Series;
1. Sadya Sambar
* Ingredients:
* Toor dal: 1/2 cup
* Mixed vegetables (Elephant yam, drumstick, potato, tomato, onion): 1.5 cups (cut into pieces)
* Sambar powder: 2 tbsp
* Turmeric powder: 1/2 tsp
* Asafoetida (Kayam): 1/4 tsp
* Tamarind: Lemon-sized portion (soaked in water)
* For tempering: Mustard seeds, fenugreek seeds, dry red chilies, curry leaves, coconut oil (as required)
* Salt and coriander leaves: As required
* Method:
* Cook the toor dal in a pressure cooker with turmeric powder and enough water until soft.
* Cook the vegetables separately with enough water and salt.
* Once the vegetables are cooked, add the tamarind extract and the cooked dal, then stir well.
* Add sambar powder and asafoetida powder, then bring to a good boil.
* Heat coconut oil in a separate pan, temper mustard seeds, fenugreek seeds, dry red chilies, and curry leaves, then pour into the sambar. Garnish with fresh coriander leaves.
—————
2. Mampazha Pulissery (Ripe Mango Pulissery)
* Ingredients:
* Ripe local mangoes: 3–4
* Curd: 1 cup (whisked smooth)
* Turmeric powder: 1/2 tsp
* Red chili powder: 1/2 tsp
* Jaggery: 1 small piece
* Salt: As required
* For Grinding:
* Grated coconut: 1 cup
* Green chilies: 2–3
* Cumin seeds: 1/2 tsp
* For Tempering:
* Coconut oil, mustard seeds, fenugreek seeds, dry red chilies, curry leaves
* Method:
* Peel the mangoes and cook them with turmeric powder, red chili powder, salt, and enough water. (Add jaggery if the mangoes need more sweetness).
* Grind the grated coconut, green chilies, and cumin seeds into a smooth paste.
* Once the mangoes are cooked, add the coconut paste and cook over low heat until the raw smell goes away.
* Turn the heat to low and stir in the whisked curd. Do not let it boil; just heat it gently.
* Heat coconut oil, temper mustard seeds, fenugreek seeds, dry red chilies, and curry leaves, then pour over the curry.
——————
3. Moru Curry (Kachiya Moru)
* Ingredients:
* Thick curd: 2 cups (whisked with a little water)
* Ginger and garlic: 1 tsp (finely chopped)
* Shallots (small onions): 4–5 (sliced)
* Green chilies: 2 (slit lengthwise)
* Turmeric powder: 1/2 tsp
* Black pepper powder: 1/4 tsp (optional)
* Coconut oil, mustard seeds, fenugreek seeds, dry red chilies, curry leaves, salt: As required
* Method:
* Heat coconut oil in a pan, then splutter mustard seeds and fenugreek seeds.
* Add dry red chilies, sliced shallots, ginger, garlic, green chilies, and curry leaves; sauté well.
* Once the onions turn golden brown, add turmeric powder and salt, then stir.
* Turn the heat to the lowest setting (or remove the pan from heat) and pour in the whisked curd.
* Stir continuously until gently warmed, then turn off the stove before it boils.
തിരുവോണം സദ്യ സ്പെഷ്യൽ" 🌾✨
📌 ഈ റെസിപ്പി സേവ് ചെയ്ത് വെക്കൂ, നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കൂ!