13/08/2022
മനസാക്ഷി വറ്റിയ മൃഗങ്ങളേ... ആ മനുഷ്യൻ രോഗിയാണ്, അർബുദമാണ് അയാളുടെ രോഗം...
തൊണ്ണൂറ് ശതമാനം രോഗികൾക്കും ഒരിക്കൽ വന്നാൽ പൂർണ്ണമായും മാറാതെ വീണ്ടും ആവർത്തിക്കാൻ സാധ്യതയുളള രോഗം...
നിങ്ങൾ അർബുദബാധിതരെ അടുത്ത് കണ്ടിട്ടുണ്ടോ?? അടുപ്പിച്ച് നാല് ദിവസം അവരുടെ കൂടെ ജീവിച്ചിട്ടുണ്ടോ?? നിൽക്കാനോ, ഇരിക്കാനോ എന്തിനേറെ ആശ്വാസത്തോടെ ഒന്ന് ഉറങ്ങാനോ കഴിയാതെ tramadol ൻറ്റെയോ morphine ൻറ്റെയോ അളവ് ദിനം പ്രതി വർദ്ധിപ്പിച്ചു കൊണ്ട് വേദന കടിച്ചമർത്തി, മരണമാഗ്രഹിച്ചു കിടക്കുന്ന മനുഷ്യരെ പറഞ്ഞറിവല്ലാതെ അവരുടെ കൂടെ ഒരു ദിവസം ചെലവഴിച്ചിട്ടുണ്ടോ നിങ്ങൾ...??
ഉച്ചത്തിൽ ചുമച്ചാൽ വായിൽ ചോര നിറയുന്ന, സ്വന്തമായി മലമൂത്ര വിസർജനം ചെയ്യാനുളള സ്വാതന്ത്ര്യം പോലും നഷ്ടമായി, കഠിന വേദന തിന്ന് നിമിഷങ്ങൾ എണ്ണി നീക്കുന്ന അർബുദ രോഗിയെ അറിയുമോ നിങ്ങൾ...??
സഖാവ് കോടിയേരി ആ അസുഖത്തിന്റെ ചികിൽസയിൽ ഇരിക്കുന്ന എഴുപതിനോടടുത്ത് പ്രായമുള്ള ഒരു മനുഷ്യനാണ്... അയാൾക്ക് കുടലിലാണ് കാൻസർ, രണ്ടു തവണ അമേരിക്കയിൽ ചികിത്സ കഴിഞ്ഞു ജീവൻ തിരിച്ചു പിടിച്ചു വന്ന മനുഷ്യനാണയാൾ...
കീമോതെറാപ്പിയുടെ കാഠിന്യത്തിൽ മുടിയിഴകൾ പോലും കൊഴിഞ്ഞു പോയ അയാളെ രോഗാവസ്ഥയെ വരെ പറഞ്ഞു കളിയാക്കിയ കൊങ്ങി/മൂരി/സംഘികളേ ... മനുഷ്യന്‍റെ രോഗത്തിൽ പോലും ആനന്ദം കണ്ടെത്തുന്ന നിന്നെയൊക്കെ പോലെയുള്ളവര്‍ മനുഷ്യരെന്ന പേരിന് പോലും അർഹരല്ല തന്നെ...
മലയാള മാധ്യമ പിമ്പുകളേ, ഇവിടുത്തെ മൂന്നരക്കോടി ജനങ്ങളുടെ കുളിമുറിയിലേക്കും കിടപ്പറയിലേക്കും നിന്‍റെയൊക്കെ ക്യാമറ തിരിച്ചു വെച്ച് ആത്മരതിയില്‍ ആറാട്ട് നടത്തി, ഇടതിനെ ഉദ്ബോദിപ്പിക്കാൻ നടക്കുന്നതിന് ഇടയിൽ ഇത്തരം പിതൃശൂന്യരെ കുറിച്ച് എന്നെങ്കിലും എവിടെയെങ്കിലും ഒരു വാക്ക് കൊണ്ടെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ നീയൊക്കെ...??
Kadappad WhatsApp
Posted 13/08/2022