chisnic.top

chisnic.top Online Service and IT Solutions

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾ കച്ചവടക്കാർ വഴിയോര കച്ചവടക്കാർ അംഗൻവാടി വർക്കർ തുടങ്ങി പി എഫിൽ പെടാത്ത...
13/11/2021

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾ കച്ചവടക്കാർ വഴിയോര കച്ചവടക്കാർ അംഗൻവാടി വർക്കർ തുടങ്ങി പി എഫിൽ പെടാത്ത എല്ലാവർക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഉള്ള പുതിയ പദ്ധതിയാണ് ഇ ശ്രം
ഇതിന്റെ രജിസ്ട്രേഷൻ സൗജന്യ മാണ് പുത്തൻ പള്ളി വാർഡിലെ അംഗീകൃത CSC കേന്ദ്രം ആയ പള്ളിത്തെരുവിൽ സ്ഥിതി ചെയ്യുന്ന കോമൻ സർവീസ് സെന്ററിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് 95 3939 0 916 ൽ ബന്ധപെടുക

01/02/2021
ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്കാനുള്ള അവസരം സെപ്റ്റംബർ 9 വരെ നീട്ടിയിരിക്കുന്നുഅപേക്ഷിക്കാനുള്ളവർ അടുത്തുള്ള ജനസേവന ...
26/08/2020

ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്കാനുള്ള അവസരം സെപ്റ്റംബർ 9 വരെ നീട്ടിയിരിക്കുന്നു
അപേക്ഷിക്കാനുള്ളവർ അടുത്തുള്ള ജനസേവന കേന്ദ്രവുമായി ബന്ധപ്പെടുക
ജനസേവന കേന്ദ്രം
മൈലാഞ്ചി മുക്ക്
പള്ളി ത്തെരുവ്
അമ്പലത്തറ ബൈപാസിനു സമീപം അർഹരിലേക്ക് എത്താൻ മാക്സിമം ഷെയർ ചെയുക

പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഒന്ന് മുതൽ പത്ത് വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ ...
24/08/2020

പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഒന്ന് മുതൽ പത്ത് വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

വീടില്ലാത്തവർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം ആവശ്യമായ രേഖകൾ റേഷൻ കാർഡ്‌ആധാർ കാർഡ്വരുമാന സർട്ടിഫിക്കറ്റ്സാക്ഷ...
21/08/2020

വീടില്ലാത്തവർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം ആവശ്യമായ രേഖകൾ റേഷൻ കാർഡ്‌
ആധാർ കാർഡ്
വരുമാന സർട്ടിഫിക്കറ്റ്
സാക്ഷി പത്രം
ബാങ്ക് പാസ്ബുക്ക്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

CSC ജനസേവന കേന്ദ്രം പുത്തൻ പള്ളി സെന്റർ പള്ളി സ്ട്രീറ്റ് റോഡ് എസ് എം ലോക്ക് പൂന്തുറ 9539390916

*പഞ്ചായത്ത്/കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 12 മുതൽ പേര് ചേർക്കാം*➡️ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി...
08/08/2020

*പഞ്ചായത്ത്/കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 12 മുതൽ പേര് ചേർക്കാം*

➡️ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി :
2020 ആഗസ്റ്റ് 12

➡️ വോട്ട് ചേര്‍ത്താനും തിരുത്താനും ഒഴിവാക്കാനും അപേക്ഷ ആരംഭിക്കുന്ന തിയ്യതി :
2020 ആഗസ്റ്റ് 12

➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി :
2020 ആഗസ്റ്റ് 26

➡️ വിചാരണ പൂര്‍ത്തിയാക്കേണ്ട തിയ്യതി :
2020 സെപ്റ്റംബര്‍ 23

➡️ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി :
2020 സെപ്റ്റംബര്‍ 26

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും നിങ്ങളുടെ അടുത്തുള്ള അംഗീകൃത സി എസ് സി കേന്ദ്രവുമായി ബന്ധപെടുക
Wa.me/919539390916

_( സി എസ് സി ഒരു കേന്ദ്ര സർക്കാർ സംയുക്ത സംരംഭം)

കൂടുതൽ വിവരങ്ങൾക്ക്Wa.me/919539390916
03/08/2020

കൂടുതൽ വിവരങ്ങൾക്ക്

Wa.me/919539390916

02/08/2020

Online Service and IT Solutions

ലൈഫ് മിഷൻ ഭവന പദ്ധതിതിയിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാംലൈഫ് പാർപ്പിട പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്...
02/08/2020

ലൈഫ് മിഷൻ ഭവന പദ്ധതിതിയിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം
ലൈഫ് പാർപ്പിട പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം.

ഭൂരഹിതർക്കും, ഭവനരഹിതർക്കും വേണ്ടി സർക്കാരിൻറെ വകയുള്ള നാലാംഘട്ട ലൈഫ് പാർപ്പിട പദ്ധതിയിലേക്ക് അപേക്ഷകൾ ആഗസ്റ്റ് ഒന്നുമുതൽ പതിനാലാം തീയതി വരെ ക്ഷണിക്കുന്ന വിവരം നിങ്ങളേവരും അറിഞ്ഞുകാണും, അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആൺ നിങ്ങൾ അപേക്ഷ വെക്കേണ്ടത്, ഇതിലൂടെ നാല് ലക്ഷം രൂപയാണ് പല ഗഡുക്കളായി വീട് നിർമ്മിക്കുവാൻ വേണ്ടി നൽകുന്നത്.


എന്നാൽ ഈ അപേക്ഷകൾ സ്ഥാപനങ്ങൾ നേരിട്ട് സ്വീകരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്, പകരം ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുന്നുള്ളു. ആയതിനാൽ ജനസേവ കേന്ദ്രങ്ങൾ, പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കുകൾ, സി.എസ്.സി സെൻററുകൾ, മറ്റ് ഇൻറർനെറ്റ് സേവനദാതാക്കൾ അതുമല്ലെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ഇതിനുന് വേണ്ടി അപേക്ഷ വെക്കാവുന്നതാണ്. അപേക്ഷയ്ക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ വിവരം പോസ്റ്റിന്റെ ആദ്യ കംമെന്റിൽ നല്കിയിട്ടുണ്ടാകും, അപ്പോൾ അതിൽ അതിൽ കയറി അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും അപ്‌ലോഡ് ചെയ്ത് 40 രൂപ കൂടി കൊടുത്ത് അപേക്ഷ സമർപ്പിക്കാം.

ഭൂമിയുള്ള ഭവനരഹിതർക്കും അല്ലെങ്കിൽ ഭൂമിയും ഭവനവും ഇല്ലാത്തവർക്കും ഇതിനു വേണ്ടി അപേക്ഷിക്കാം എന്നു പറഞ്ഞിരുന്നു ഭൂമിയുള്ള ഭവനരഹിതർ ആണെങ്കിൽ അവർക്ക് അല്ലെങ്കിൽ അവരുടെ കുടുംബത്തിലെ(റേഷൻ കാർഡിലെ) ആർക്കെങ്കിലും ഭവനം ഇല്ലാതെ ഭൂമി ഉണ്ടായിരുന്നത് മതി. ഇനി ഭൂമിയും ഭവനവും ഇല്ലെങ്കിൽ റേഷൻ കാർഡിലുള്ള ആരുടെ പേരിലും ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകരുതെന്നും നിർബന്ധമുണ്ട്. പിന്നെ 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻകാർഡ് കൈപ്പറ്റിയ ആളുകൾ ആയിരിക്കണം എന്ന് കൂടി നിബന്ധന ഉണ്ട്, എന്നാൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും, മത്സ്യതൊഴിലാളികൾക്കും ഈ പറഞ്ഞ നിബന്ധനകൾ ഒന്നും ബാധകം അല്ല.

സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, ഗവൺമെൻറ് പെൻഷൻ കൈപ്പറ്റുന്ന ആളുകൾ ഇതിനുവേണ്ടി അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല. ജീർണ്ണിച്ച വീട് ഉള്ളവർ അതായത് ടാർപോളിൻ, ഷീറ്റ്, തടി എന്നിവകൊണ്ടുള്ള ഭിത്തിയുള്ളതും, ഷീറ്റ്,ഓട് എന്നിവകൊണ്ടുള്ള മേൽക്കൂരയുള്ളതും, മൺപുരകൾ എന്നിവ പോലെയുള്ള ജീർണിച്ച വീട് ഉള്ളവർക്കും ഈ പദ്ധതിയിലേക്ക് വേണ്ടി അപേക്ഷിക്കാം.

ഇതിൻറെ നിബന്ധനകളും, മറ്റു ബന്ധപ്പെട്ട രേഖകളും, എല്ലാം വിശദമായി പറഞ്ഞു കൊണ്ട് മുൻപ് തന്നെ ഒരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു, അപ്പോൾ ഓൺലൈൻ ആയി എങ്ങനെ അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നു.
ഷേയർ ചെയ്ത് അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക

📣 *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ...!**ഹെൽപ്പ് ഡെസ്ക് പൂന്തുറ പുത്തൻ പള്ളി ജനസേവന കേന്ദ്രം പള്ളി സ്ട്...
22/07/2020

📣 *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ...!*

*ഹെൽപ്പ് ഡെസ്ക് പൂന്തുറ പുത്തൻ പള്ളി ജനസേവന കേന്ദ്രം പള്ളി സ്ട്രീറ്റ് റോഡ്*

1. ഓൺലൈനായി *അപേക്ഷ സമർപ്പണം ജൂലൈ 24 നേ* ആരംഭിക്കൂ.

2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.*

3. അപേക്ഷ സമർപ്പണം *ജൂലൈ 24 ന് തുടങ്ങിയാലും* ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.*

4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..!

5. മാർക്കും ബോണസ് പോയിന്റുകളും അനുസരിച്ച് *മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അലോട്ട്‌മെന്റ് വരിക.* ആദ്യം അലോട്ട്‌മെന്റ് കിട്ടിയില്ലെങ്കിൽ കൂടി വീണ്ടും അവസരങ്ങൾ ഉണ്ടാവും.

6.വിവരങ്ങൾ നൽകുന്ന സമയത്ത് *ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.*

7. വിദ്യാർത്ഥിയുടെ *അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ്* തിരഞ്ഞെടുക്കുക.

8. *താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങനെ മുൻഗണന ക്രമത്തിൽ* ഓപ്‌ഷൻസ് സെലെക്റ്റ് ചെയ്യുക.

9. ചുരുങ്ങിയത് *15 ഓപ്‌ഷനുകളെങ്കിലും സെലെക്റ്റ് ചെയ്യുക.* കിട്ടിയ ഓപ്‌ഷനിൽ ചേർന്ന് ട്രാൻസ്ഫർ ഓപ്‌ഷൻസ് വരുമ്പോൾ താത്പര്യപ്രകാരം അപേക്ഷിക്കുക.

10. *ഒരു സ്‌കൂളും ഒറ്റ ഓപ്‌ഷനും മാത്രമെന്ന നിലപാട് ഒഴിവാക്കുക.* First അലോട്ട്‌മെന്റ് കിട്ടാതെ വന്നാൽ അത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാവും.

11. *താത്പര്യപ്പെടുന്ന കോഴ്സ് ഉള്ള സ്‌കൂളിലെ മറ്റ് കോഴ്‌സുകൾ അവസാന ഓപ്‌ഷനുകൾ ആയി എടുക്കുക* ട്രാൻസ്ഫർ ഓപ്‌ഷൻ വഴി കോഴ്‌സ് മാറാം..!

12. പരമാവധി *ഓപ്‌ഷനുകൾ ഉണ്ടെങ്കിലും യാത്ര സൗകര്യം കൂടി കണക്കിലെടുത്തു മാത്രം* ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക.

13. കൂട്ടുകാരുടെ *ഓപ്‌ഷൻസ്‌ കോപ്പി അടിക്കാതിരിക്കുക.* സ്വന്തമായി തിരഞ്ഞെടുപ്പ് ഉണ്ടാവുക എന്നത് മോശം കാര്യമല്ല.!

14. ആത്യന്തികമായി *അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ജ്യേഷ്ഠ സഹോദര/രിമാരുടെയും അഭിപ്രായങ്ങൾ കൂടി ആരായുക.* ആ ബഹുമാനവും പരിഗണനയും നിങ്ങളുടെ വളർച്ചക്കുള്ളത് തന്നെയാണ്
കൂടുതൽ അറിവുകൾക്ക് *നിങ്ങളുടെ അധ്യാപകരുമായി* ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●

😷 മാസ്ക് ധരിക്കാതെ ജനസേവന കേന്ദ്രത്തിൽ പ്രവേശിക്കരുത്.

🧍 🧍 ജനസേവന കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.

👉 നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും ജനസേവന കേന്ദ്രത്തിൽ വരാതിരിക്കുക.

🤰👨‍👦‍👦 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ സന്ദർശനം ഒഴിവാക്കുക

📱 ജനസേവന കേന്ദ്രത്തിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.

➖➖➖➖➖➖➖➖
◻️◻️◻️◻️◻️◻️◻️◻️

*ജനസേവന കേന്ദ്രം പുത്തൻ പള്ളി സെന്റർ*

* ിവിധങ്ങളായ സേവനങ്ങൾ.... !!!!ഗവർമെന്റ് അംഗീകൃത CSC ജനസേവന കേന്ദ്രം...!!!!_*

Address

Kozhencheri

Alerts

Be the first to know and let us send you an email when chisnic.top posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to chisnic.top:

Share