Yoonus Bin Mossa

Yoonus Bin Mossa Garments

15/07/2022

നബി(സ) പറയുന്നു

أكثروا من الصلاة علي فإنها تحل العقد وتفرج الكروب

(എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)

القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)

തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.

📚 بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال

“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാത്തുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുമ്പുള്ള സ്വലാത്തും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാത്തും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”

ഫലസ്തീൻ ചിത്രം  : 01☘️☘️☘️☘️☘️☘️☘️☘️13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ  20% ഉം ക്രിസ്ത്യാനികളാണ് . അവരിൽ 70% ഉം താമസിക്കുന...
17/05/2021

ഫലസ്തീൻ ചിത്രം : 01

☘️☘️☘️☘️☘️☘️☘️☘️

13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ് . അവരിൽ 70% ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ് . ഇക്കാര്യം ആദ്യമേ പറയുന്നത് ഫലസ്തീനിൽ വീഴുന്നത് മുസ്ലിം രക്തമാണ് എന്ന ധാരണയിൽ ചിലർക്ക് കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ , അത് ശമിപ്പിക്കാനാണ് .

ഫലസ്തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല . പ്രശ്നം അനുഭവിക്കുന്നവരിൽ അറബ് മുസ്ലിംകളുടെ അളവ് താരതമ്യേന കൂടുതൽ ആണെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം . അത് പോലെ തന്നെ ഇസ്രായേലിലുള്ളത് മുഴുവനും ജൂതന്മാരുമല്ല . ഏതാണ്ട് 18 % മുസ്ലിംകളും 2% ക്രിസ്താനികളും കുറച്ച് ദ്രൂസികളും മറ്റു ചിലരും കഴിഞ്ഞാൽ 74 ശതമാനം ജൂതരാണ് ഇസ്രായേലിൽ ഉള്ളത് . ജൂതരിൽ തന്നെ ഇസ്രായേലിന്റെ പലസ്തീൻ കയ്യേറ്റങ്ങൾ എതിർക്കുന്ന ധാരാളം പേരുണ്ട് . അവർക്ക് സംഘടനകളുമുണ്ട് . എല്ലാ ജൂതന്മാരും ഇസ്രായേൽ രാജ്യത്തിന്റെ കൂടെ ആണെന്നുള്ള ധാരണയും മാറ്റി വെയ്ക്കുക .

സോഷ്യൽ മീഡിയയിൽ കാണുന്ന വിധം റോക്കറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നാൽ മുസ്ലിം രക്തവും ജൂത രക്തവും മാത്രമേ വീഴുന്നുള്ളൂ എന്ന ധാരണ ആദ്യമേ അങ്ങോട്ട് മാറ്റി വെച്ച് നമുക്ക് അടിസ്ഥാന വിഷയത്തിലേക്ക് വരാം .

വിഷയം നീതിയാണ് . ഫലസ്തീൻ ആരുടെ മണ്ണാണ് !

മണ്ണ് ഫലസ്തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ് . അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക് പ്രസക്തിയില്ല . നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ് . അല്ലാതെ , ആരാന്റെ പറമ്പിനോട് ഇഷ്ടം കൂടി അവിടെ കേറി വീട് വെച്ചു എന്നത് പോലുള്ള ബാലിശമായ വാദങ്ങൾ ആവരുത് നിലപാടിന് ആധാരം .

ഭൂമി ശാസ്ത്രം :

മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഫലസ്തീൻ . ക്രിസ്തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചിത്രകാരന്റെ രേഖകളിൽ ആണ് ഫലസ്തീൻ എന്ന പേര് കാണാം . ക്രിസ്തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായത് എന്നാണ് പ്രബലമായ അഭിപ്രായം ബൈബിളിൽ കാനൻ എന്നും അറബിയിൽ കൻആൻ എന്നും ഈ പ്രദേശം അറിയപ്പെട്ടു . ബിസി 16 ആം നൂറ്റാണ്ടിൽ കാനനിൽ ജീവിച്ചിരുന്ന യഅക്കൂബ്‌ നബി (മുസ്ലിം വിശ്വാസം ) അഥവ ജേക്കബ് (ബൈബിൾ ) എന്ന പ്രവാചകന്റെ സന്തതികൾ ആണ് പിന്നീട് ബനൂ ഇസ്രായേലികൾ എന്ന് അറിയപ്പെട്ടത് . അവരെ കുറിച്ച് ബൈബിളിലും ഖുർആനിലും വിശദമായ പരാമർശങ്ങൾ ഉണ്ട് . ചുരുക്കത്തിൽ അവിടെ ഫലസ്തീനികളും ഇസ്രായേലികളും അധിവസിച്ചു പോന്നത് ഒരേ കാലത്ത് തന്നെയാണ് എന്ന് കാണാം .

കൃസ്തുവിനു മുൻപ് തന്നെ അസ്സീറിയക്കാരും ബാബിലോണിയൻസും റോമാക്കാരും ജൂതരെ പലപ്പോഴായി നാട് കടത്തിയിരുന്നു . ജറുസലേമിൽ ജൂതരുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതിൽ റോമക്കാർക്ക് വലിയ പങ്കുണ്ട് . ക്രിസ്തുവിന് ശേഷം Deicide അഥവ ദൈവത്തെ കൊന്നു എന്ന കുറ്റമാരോപിച്ച് വലിയ പീഡനങ്ങൾ ജൂതർ നേരിടേണ്ടി വന്നിട്ടുണ്ട് . AD 250 മുതല്‍ 1948 വരെ 109 നാടുകളിൽ നിന്നവരെ ആട്ടി ഓടിച്ചിട്ടുമുണ്ട് .

അതിന്റെ ലഘു ചിത്രം ഇങ്ങനെയാണ് :

എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.

1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.

കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.

1099ല്‍ യൂറോപ്പ്യർ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 യൂറോപ്യർ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.

ഗരീബ് നവാസ് ഖാജാ മുഈനുദീൻ ചിശ്തി (റ) :  *****************************ഭാഗം 1(ജീവിതം) *********** ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ...
11/03/2021

ഗരീബ് നവാസ് ഖാജാ മുഈനുദീൻ ചിശ്തി (റ) :
*****************************

ഭാഗം 1
(ജീവിതം)
***********
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‍ലാമുമായി ചേർത്ത് വെക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട നാമം ഖാജാ മുഈനുദീൻ ചിശ്തി (റ) തന്നെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ വ്യാപനത്തെയും സ്വഭാവത്തെയും ഇടപെടലുകളെയും നിർണയിച്ചവരിൽ പ്രഥമ സ്ഥാനമാണ് ഈ ചരിത്ര പുരുഷനുള്ളത്. ഒമ്പത് നൂറ്റാണ്ടുകൾക്ക് മുമ്പ് അംഗുലീ പരിമിതമായ കാലം മാത്രം ഇന്ത്യയിൽ ജീവിച്ച ആ മഹാമനീഷിയുടെ പ്രഭാവം സുൽത്താനുൽ ഹിന്ദ് എന്നറിയപ്പെടുന്ന തരത്തിൽ കാലങ്ങളെ അതിജയിച്ച് ഇന്നും നിലനിൽക്കുന്നു.

അഫ്ഗാൻ ഇറാൻ അതിർത്തിക്കടുത്ത സിസ്താനിൽ ക്രിസ്താബ്ദം 1140 നും 1150 നും ഇടക്കാണ് അദ്ദേഹത്തിന്റെ ജനനം. പ്രവാചക തിരുമേനി (സ) യുടെ സന്താന പരമ്പരയിൽ ശൈഖ് ഗിയാസുദീന്റെ മകനായാണ് ജനിച്ച മുഈനുദീന് കൗമാരത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടമായി. തനിക്ക് അനന്തരാവകാശമായി ലഭിച്ച തോട്ടത്തിൽ കൃഷി ചെയ്തു കൊണ്ടിരിക്കെ അവിടേക്ക് കടന്നു വന്ന ഒരു ദർവേശിൽ നിന്നാണ് അദ്ദേഹത്തിന് ആദ്യത്തെ ആത്മീയ വെളിച്ചം ഉണ്ടായത്.

ഇതേ തുടർന്ന് തന്റെ സമ്പത്തെല്ലാം ദാനം ചെയ്ത് അദ്ദേഹം ജ്ഞാനം തേടി യാത്രയാരംഭിച്ചു. പതിറ്റാണ്ടുകളോളം വിവിധ ഇടങ്ങളിൽ താമസിച്ചു കൊണ്ട് ഖുർആനും ഇസ്ലാമിക വിജ്ഞാനീയങ്ങളും അഭ്യസിച്ചു. പിന്നീട് ആത്മീയ വഴിയിൽ ഒരു ഗുരുവിനെ തേടി നടന്ന അദ്ദേഹം നൈസാപൂരിലെ ഉസ്മാൻ ഹാറൂണിയുടെ കരങ്ങളിൽ ബൈഅത്ത് ചെയ്തു. അദ്ദേഹത്തിന്റെ ആത്മീയാന്വേഷണ യാത്രയിൽ ബാഗ്ദാദിൽ വെച്ച് ശൈഖ് മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി യെ കണ്ടു മുട്ടുകയും മാസങ്ങളോളം അവിടെ താമസിക്കുകയും ചെയ്തതായി ചില അഭിപ്രായകളുണ്ട്. ശൈഖ് ഉസ്മാൻ ഹാറൂണി മഹാ പണ്ഡിതനും ചിശ്തിയ്യ സിൽസിലായിലെ ശൈഖുമായിരുന്നു.

ഈ സംഭവങ്ങൾക്ക് ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പാണ് വിഖ്യാതമായ ചിശ്തിയ്യ ത്വരീഖത്തിന്റെ ഉദ്ഭവം. അബൂ ഇസ്ഹാഖ് ശാമി എന്ന സൂഫിവര്യൻ അഫ്‌ഗാനിലെ ചിശ്ത് ഗ്രാമത്തിൽ പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. ഇദ്ദേഹത്തിന്റെ സൂഫി സിൽസില ആ ഗ്രാമത്തിന്റെ പേരിലേക്ക് ചേർത്തി ചിശ്തി എന്നറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ ഖലീഫമാർ ചിശ്തിലും പരിസര പ്രദേശങ്ങളിലും വലിയ തോതിൽ ഇസ്ലാം പ്രചരിപ്പിച്ചു. ആ പരമ്പരയിൽ പെട്ട വ്യക്തിയായിരുന്നു ശൈഖ് ഉസ്മാൻ ഖാറൂണി. ഉസ്മാൻ ഖാറൂണിയുമായുള്ള ആത്മീയ ബന്ധമാണ് ഹസ്രത്ത് ഖാജാ മുഈനുദീൻ ചിശ്തി യെ രൂപപ്പെടുത്തുന്നത്.

ശൈഖ് ഹാറൂണിയോടൊപ്പം 20 വർഷം ഖ്വാജാ ചിശ്തി ജീവിച്ചു. ഈ കാലമത്രയും ഗുരുവിന് സേവനം ചെയ്തും ആത്മീയ വിദ്യകൾ സ്വായത്തമാക്കിയും അദ്ദേഹത്തിൽ നിന്നുള്ള ഗുണങ്ങൾ സ്വാംശീകരിച്ചു. ഗുരുവിനൊപ്പം ഹജ്ജ് ചെയ്ത വേളയിലാണ് മദീനയിൽ നിന്ന് ഇന്ത്യ യിലേക്ക് , അജ്മീറിലേക്ക് പോകാനുള്ള നിർദേശം ഉണ്ടാകുന്നത്. തിരുദൂതർ (സ) സ്വപ്നത്തിൽ നിര്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപുരുഷൻ അജ്മീറിലേക്ക് യാത്ര തിരിക്കുന്നത്. ഈ യാത്രാ വേളയിൽ ഇന്ത്യയിൽ പലയിടത്തു തങ്ങി പല പ്രാദേശിക ഭാഷകളും അദ്ദേഹം സ്വായത്തമാക്കി. അജ്മീറിലത്തിയ ശൈഖ് അണാ സാഗർ തടാകത്തിനടുത്ത് തന്റെ പർണ്ണശാല പണിതു. അക്കാലത്തെ ഭരണാധികാരി ആയിരുന്ന പൃഥ്വിരാജ് ചൗഹാൻ ശൈഖ് ചിശ്തിയെ പല തരത്തിലും പ്രയാസപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം ഭൗതികവും അഭൗതികവുമായ തരത്തിൽ രാജാവിനെ നേരിട്ടു. അജ്മീർ കടന്ന് അദ്ദേഹത്തിന്റെ ഖ്യാതി പരക്കാൻ തുടങ്ങി. ഖാജയിലേക്ക് ജനങ്ങൾ ഒഴുകാൻ തുടങ്ങി. അദ്ദേഹം ജനങ്ങളെ അല്ലാഹുവുമായി ബന്ധിപ്പിച്ചു.

ഇതിനിടെ ഇന്ത്യയിലേക്ക് മുഹമ്മദ് ഖോറി അധികാരം വ്യാപിപ്പിക്കുകയും പൃഥ്വിരാജ് ചൗഹാൻ സ്ഥാനഭൃഷ്ടനാകുകയും ചെയ്തു. സുൽത്താൻ ഖാജയെ കാണാൻ അജ്മീറിലെത്തി. ലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റെ കരം കവർന്ന് ഇസ്ലാം സ്വീകരിച്ചു. ഉപഭൂഖണ്ഡം മുഴുവൻ ഇസ്‌ലാമിന്റെ പ്രഭ പടർത്തിയ അദ്ദേഹത്തിന് വിഖ്യാതരായ ശിഷ്യ ഗണങ്ങളുണ്ടായിരുന്നു. ഒരു റജബ് മാസത്തിലാണ് ആ അനുഗ്രഹീത ജീവിതത്തിന് അജ്മീറിൽ അന്ത്യം കുറിക്കുന്നത്. 1230 കളിലായിരുന്നു ഇത്. അജ്മീർ എന്ന നാമം കൊണ്ട് തന്നെ ഖാജയുടെ ജീവിതം ഇന്ത്യൻ മനസുകളിൽ ആമുഖമില്ലാതെ നിറഞ്ഞു നിൽക്കുന്നു...

12/02/2021

ആകാശ നീലിമയില്‍ ഏറ്റവും ഉയരത്തില്‍ പറക്കുന്ന പക്ഷിയാണ് പരുന്ത്, അതിനെ നോക്കി മറ്റു പക്ഷികള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല...അതിന് ദൈവം നല്‍കിയ ഏറ്റവും വലിയ കഴിവാണത്.

നിത്യഅഭ്യാസി ആനയെ എടുക്കുമെന്നത് ശക്തമായ മെയ് വഴക്കത്തിന്‍െറ അടയാളമാണ്, തന്നേക്കാള്‍ ആരോഗ്യമുളളവന്‍ നോക്കി നില്‍ക്കവേ തന്‍െറ പകുതി കരുത്തുളളവന്‍ അത് നിഷ്പ്രയാസം ചെയ്യുന്നതില്‍ ആരോഗ്യമുളളവര്‍ അസൂയവെച്ചിട്ടെന്ത് കാര്യം.

ഒരു മേഖലകളില്‍ ചിലര്‍ ചവിട്ടി താഴ്ത്തുന്നവന്‍ മറ്റൊരു മേഖലകളില്‍ തന്നെക്കാള്‍ ഉയരത്തിലെത്തുന്പോള്‍, പഴയ മേഖലകളില്‍ അതേ സ്ഥാനത്തിരിക്കുന്നവര്‍ അസൂയ വെച്ചിട്ടെന്ത് കാര്യം?

ആത്മാര്‍ത്ഥതയോടെ നാം ചെയ്യപ്പെടുന്ന ഓരോ കാര്യവും, ഇന്നല്ലെങ്കില്‍ നാളെ വാഴ്ത്തപ്പെടും, സൂര്യ പ്രകാശത്തെ കുറഞ്ഞ ഭാഗത്തേക്ക് മാത്രമാണ് നമുക്ക് തടയപ്പെടാന്‍ കഴിയുകയുളളു..

ഏതെങ്കിലും ഒരു മേഖലകളില്‍ കഴിവുളളവനോട് അതില്ലാത്തവന് അസൂയ തോന്നുന്നത് മനുഷ്യാരംഭം മുതലുളള ഒരു സംഭവമാണ്, ലോകത്തെ ആദ്യ കൊലപാതകവും, മരണവും സംഭവിച്ചത് തന്നെ തനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് ലഭിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു, എന്നുളളത് തന്നെയാണ് അസൂയ മനുഷ്യാരംഭം മുതലുളള നീചമായ വികാരമെന്ന് പറയുന്നത്.

ഏതൊരു മേഖലകളിലും തനിക്ക് ലഭിക്കാത്തത് അപരന് ലഭിക്കുന്നെന്ന തോന്നല്‍ വന്നാല്‍ മുകളിലായവനെ ഏത് വിധേനയും തളളിത്താഴയിടാന്‍ പലവിധ മാര്‍ഗത്തില്‍ ശ്രമിക്കുന്നതും നാം ചുറ്റിലും കണ്ണോടിച്ചാല്‍ കാണാവുന്നതുമാണ്.

മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ മണ്ണിന് മാത്രമേ കഴിയുകയുളളു...തനിക്ക് ലഭിക്കാത്തതോ, കഴിയാത്തതോ ആയ കാര്യങ്ങള്‍ മറ്റൊരാളില്‍ കാണുന്പോള്‍ അസൂയവെച്ച് കാലം അനുസ്രുതം ഇനിയും മുന്നോട്ട് പോകുക തന്നെ ചെയ്യും.

ഉയരങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എത്ര ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുകയാണെങ്കിലും, ശത്രുവിന്‍െറ അന്പ് തറക്കുകയോ, കെണിയിലകപ്പെടുകയോ, പരിക്കേറ്റ് താഴെ വീഴുകയോ ചെയ്യേണ്ടി വരുമെന്ന വിശ്വാസത്തില്‍ സഞ്ചരിക്കുകയോ, ദൈവത്തില്‍ ഭരമേല്‍പ്പിക്കുകയോ ചെയ്യുക.

ഇത്രയും വയസ് ഉണ്ട് നിങ്ങൾക്ക്? കണ്ടാൽ പറയില്ല കേട്ടോ....ജീവിത സൗകര്യങ്ങളും, ജീവൻ രക്ഷമരുന്നുകളും സൗന്ദര്യ വസ്തുക്കളും മന...
18/11/2020

ഇത്രയും വയസ് ഉണ്ട് നിങ്ങൾക്ക്? കണ്ടാൽ പറയില്ല കേട്ടോ....

ജീവിത സൗകര്യങ്ങളും, ജീവൻ രക്ഷമരുന്നുകളും സൗന്ദര്യ വസ്തുക്കളും മനുഷ്യന്റെ പ്രായവും അഴകും വർധിപ്പിച്ചപ്പോൾ..❤❤

പണ്ടൊക്കെ 40 വയസ്സ് കഴിഞ്ഞാൽ ആളുകൾ വൃദ്ധരാകുമായിരുന്നു. സ്ത്രീകളാണെങ്കിൽ 35 വയസ്സിൽ തന്നെ പ്രായം ബാധിച്ചിട്ടുണ്ടാകും. വേഷവും ഭാവവും പ്രായക്കൂടുതലിനു സംഭാവന നൽകിയിരുന്നു.

അക്കാലത്തെ 40+ ആൾക്കാരുടെ ജീവിതം കൊടും പ്രാരാബ്ധങ്ങളിൽ നീറി നീറിയാണ് കടന്നു പോയിരുന്നത് . നല്ല വീടില്ല, ധാരാളം മക്കൾ, പെൺമക്കളുടെ വിവാഹം, വരുമാനക്കുറവ് അങ്ങനെ അനവധി വിഷയങ്ങൾ. ചിരിച്ച മുഖത്തോടെ ഒരാളെ കാണാൻ പ്രയാസം. 90% വരുന്ന സാധാരണക്കാരുടെ കാര്യമാണ്...

കാലം കുറച്ചു കൂടി ചെന്നപ്പോൾ ആൾക്കാർ കുറച്ചു കൂടി ചെറുപ്പമായി. 50 വയസ്സ് കഴിയേണ്ടിവന്നു വൃദ്ധരോ മധ്യവയസ്കരോ ആകാൻ. പലർക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സന്താഷിക്കാൻ ഉണ്ടായി. ഒന്നുമില്ലെങ്കിൽ ടിവിയിൽ സീരിയലുകൾ കണ്ടെങ്കിലും സന്തോഷിച്ചു.

ഇതാ പ്രായത്തിന്റെ അതിരളവുകൾ വീണ്ടും മാറിയിരിയ്ക്കുന്നു.

WHOയുടെ പുതിയ തീയറി പ്രകാരം 12 മുതൽ 24 വയസ് വരെ കൗമാരവും,25വയസ്സു മുതൽ 55 വയസ്സുവരെ യൗവനകാലമാണ്.
56മുതൽ 79 വരെ മധ്യവയസ്സും 80 നു മുകളിൽ വാർധക്യവുമാണ്..

ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപെടുത്തുക...

ഇസ്താൻപൂൾ നഗരം..... ലോകത്തിന്റെ ഹൃദയമായി ഒരു കാലത്ത് വാഴ്ത്തപ്പെട്ട നഗരം ഓട്ടോമൻ സാമ്രാജ്യത്തിന്റെ തിലകക്കുറിയായിരുന്നു....
25/10/2020

ഇസ്താൻപൂൾ നഗരം.....

ലോകത്തിന്റെ ഹൃദയമായി ഒരു കാലത്ത് വാഴ്ത്തപ്പെട്ട നഗരം ഓട്ടോമൻ സാമ്രാജ്യത്തിന്റെ തിലകക്കുറിയായിരുന്നു. പ്രവാചക വചനത്തിന്റെ പിന്തുണയോടെ ആ നഗരം കീഴടക്കിയ സുൽത്താൻ മെഹ്മെദ് ഫാത്തിഹ് ദൈവദൂതനോട് അഘാതമായ പ്രണയം പുലർത്തിയിരുന്നു. അല്ലാഹുവിന്റെ ദൂതനോടുള്ള തന്റെ അഭിലാഷം,അതിൽ തന്റെ ലോകത്തെ വരച്ചിടുകയാണ് മധ്യമന്നും ആധുനികമെന്നും നമ്മൾ വിളിച്ചു ശീലിക്കുന്ന യുഗങ്ങളുടെ മദ്ധ്യേ സ്വാധീനശക്തിയായി നില കൊള്ളുന്ന സുൽത്താൻ....

പനിനീർ പൂവിനെ കൊണ്ട് ഞാനെന്ത് ചെയ്യാനാണ്, അത് അവിടുത്തോളം പരിമളം പരത്തില്ലെന്നിരിക്കെ? ,
വസന്തം കൊണ്ട് ഞാനെന്ത് ചെയ്യാനാണ്,അവിടുന്നില്ലാതെ? ...........
അവിടുത്തെ പരിശുദ്ധ ശരീരത്തിൽ സ്പർശിക്കാത്ത മഴത്തുള്ളികൾ എനിക്ക് വേണ്ട, അങ്ങനെയുള്ള കുളിർക്കാറ്റും എനിക്കനുഭവിക്കേണ്ട...

നക്ഷത്രങ്ങൾ പ്രശോഭിതമാവുന്നത് അവിടുത്തെ പ്രകാശത്താലാണ്,
അവിടുത്തോടുള്ള പ്രണയത്താൽ ജ്വാലിക്കുന്നതല്ലാത്ത ഒരു നക്ഷത്രത്തെയും എനിക്ക് ദർശിക്കേണ്ട...

രാക്കിളികൾ ഗാനമാലപിക്കുന്നത് അവിടുത്തെ പറ്റിയാണ്, അവിടുത്തെ പറ്റിയല്ലാതെ പാടുന്ന ഒരു രാക്കിളിപ്പാട്ടും എനിക്ക് ശ്രവിക്കേണ്ട...

അവിടുന്ന് എന്റെ തീവ്രഭിലാഷമാവുമ്പോൾ എന്റെ ഹൃദയം ജ്വലിക്കട്ടെ,
അവിടുത്തെ പുനസമാഗമത്തിനുതക്കാത്ത വിദേശമോ സ്വദേശമോ ആയ ഒരു ഭൂമികയും എനിക്ക് വേണ്ട...

ഹൃദയത്തിൽ നിന്നുയിർ കൊള്ളുന്ന ഏതെങ്കിലും ഒരഗ്നി എന്നെ ജ്വലിപ്പിക്കുന്നുണ്ടെങ്കിൽ,
അത് അവിടുത്തോടുള്ള പ്രണയത്താലുള്ള അഗ്നിയാവട്ടെ,
എന്റെ ഹൃദയം അവിടുത്തോടുള്ള പ്രണയത്താലല്ലാതെ ചാരമായിട്ടുണ്ടെങ്കിൽ, ആ ഹൃദയം എനിക്ക് വേണ്ട, ആ തീയും തീക്കനലും എനിക്ക് വേണ്ട. .....
അവിടുന്ന് സഞ്ചരിക്കാത്ത ഒരു ദിശയോ വഴിയോ എനിക്ക് വേണ്ട തന്നെ.... ....
ഞാൻ സുൽത്താൻ ഫാത്തിഹ്, ഇസ്താൻബൂളിന് മുൻപിൽ.
അവിടുത്തെ ഒരു പുഞ്ചിരിക്കു വേണ്ടിയാണെങ്കിൽ ഈ നഗരം ചാമ്പലാക്കാനും ഞാൻ തയ്യാറാണ്..

പനിനീർ പുഷ്പം പോലുള്ള ആ മുഖത്തു ഒരു പുഞ്ചിരി വരുത്താനായില്ലെങ്കിൽ എനിക്കീ സുൽത്താനെറ്റ് വേണ്ട, എനിക് ഇസ്താൻപൂൾ വേണ്ട...

- ദീവാനെ സുൽത്താൻ മെഹ്മെദ് ഫാതിഹ്...

പ്രവാചകന്റെ (സ) വിശുദ്ധ നാമം ഖുതുബയിലോ, പാഠഭാഗങ്ങളിലോ, വീട്ടിലോ ഏത് സാഹചര്യത്തിൽ കേട്ടാലും ഓട്ടോമൻമാർ അവരുടെ വലത്തേ കൈ ഹ...
25/09/2020

പ്രവാചകന്റെ (സ) വിശുദ്ധ നാമം ഖുതുബയിലോ, പാഠഭാഗങ്ങളിലോ, വീട്ടിലോ ഏത് സാഹചര്യത്തിൽ കേട്ടാലും ഓട്ടോമൻമാർ അവരുടെ വലത്തേ കൈ ഹൃദയത്തിൽ ചേർത്ത് വച്ച് തല താഴ്ത്താറുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം അവർ ഈ ശീലം തുടർന്ന് പോന്നു. മദീന അവർക്ക് വലിയ ദൂരത്തിലാണെങ്കിലും നമ്മുടെ പ്രാണനായകനായ പ്രവാചകൻ എന്നും ഹൃദയത്തിൽ ജീവിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു അത്.

പ്രവാചകനോടുള്ള (സ) അഭിവാജ്ഞ എന്നത് വിസ്ഫോടനം നടക്കാൻ ഒരുങ്ങി നിൽക്കുന്ന ഒരു അഗ്നിപർവതസമമാണ് . അത് ശാന്തമാവണമെങ്കിൽ പരിശുദ്ധമായ കൂടിക്കാഴ്ച സഫലമാവണം. അത് വരെ ഹൃദയത്തെ ആ തടവലിലൂടെ ശാന്തമാക്കുക എന്നതിന്റെ പ്രതീകം കൂടെ ആയിരുന്നു ഈ രീതി. പ്രവാചകന്റെ (സ) പദവിക്ക് അവർ ഉന്നതമായ ബഹുമാനം കൊടുത്തിരുന്നു. അത് കൊണ്ട് തന്നെ അല്ലാഹു അവർക്ക് ദുനിയാവിൽ ഉന്നതമായ ബഹുമതികൾ നൽകി.

Translated from Shaykh Muhammed Aslam

മറ്റുള്ളവരിൽ നിന്നുംനമ്മെഒളിപ്പിച്ച് വക്കലാണ്ഒരാൾക്ക്ഏറ്റവും അഭികാമ്യം.ഇരുമ്പിനുളളിൽ തീ ഒളിപ്പിച്ചത് പോലെ,കല്ലിനുള്ളിൽവെ...
04/07/2020

മറ്റുള്ളവരിൽ
നിന്നും
നമ്മെ
ഒളിപ്പിച്ച് വക്കലാണ്
ഒരാൾക്ക്
ഏറ്റവും അഭികാമ്യം.
ഇരുമ്പിനുളളിൽ തീ
ഒളിപ്പിച്ചത് പോലെ,
കല്ലിനുള്ളിൽ
വെള്ളം
മറഞ്ഞിരിക്കുന്നത് പോലെ.


- റൂമി (റ)

നല്ല ആരോഗ്യത്തിനായി നിങ്ങൾ ഭക്ഷണം നിയന്ത്രിക്കുകനല്ല ആത്മാവിനായി പാപങ്ങളെ നിയന്ത്രിക്കുകഎന്നാൽ നല്ല വിശ്വാസത്തിനായി നിങ്...
04/07/2020

നല്ല ആരോഗ്യത്തിനായി നിങ്ങൾ ഭക്ഷണം നിയന്ത്രിക്കുക

നല്ല ആത്മാവിനായി പാപങ്ങളെ നിയന്ത്രിക്കുക

എന്നാൽ നല്ല വിശ്വാസത്തിനായി നിങ്ങൾ മുത്ത്‌ നബി(സ)യുടെ മേൽ സ്വലാത്ത്‌ ചൊല്ലുക

- ഇമാം ഗസ്സാലി(റ)

 # #  Usbekistan  # #
04/07/2020

# # Usbekistan # #

The Monastery (Al Dier) Petra, Jordan
01/07/2020

The Monastery (Al Dier) Petra, Jordan

Address

Erode Tamilnadu
Tamilnadu

Telephone

+919366660016

Website

Alerts

Be the first to know and let us send you an email when Yoonus Bin Mossa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share