26/06/2024
എം.വി നികേഷ് കുമാർ ...
പരിചയപ്പെടുത്തൽ വേണ്ടാത്ത മാധ്യമ മുഖം...
മാധ്യമ പ്രവർത്തകർ മാപ്രകൾ ആകും മുന്നെ, ഏഷ്യാനെറ്റ് എന്ന മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ സിംഗപ്പൂരിൽ നിന്ന് സംപ്രേഷണം ചെയ്തപ്പോൾ മുതൽ കണ്ട മുഖം.... ശശികുമാർ എന്ന ഏഷ്യാനെറ്റ് ശില്പിയുടെ ആദ്യകാല ശിഷ്യരിൽ ഒരാൾ...
ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിനുള്ള പ്രസ്റ്റീജ് രാംനാഥ് ഗോയങ്ക അവർഡ് , അതിൻ്റെ സ്ഥാപക വർഷമായ 2006ൽ തൻ്റെ മുപ്പത്തി മൂന്നാം വയസിൽ കരസ്ഥമാക്കിയ പ്രതിഭ ....
മലയാളത്തിലെ ആദ്യ 24 X 7 വാർത്താ ചാനലും, ആദ്യ മാധ്യമ പ്രവർത്തകർ മാത്രം മൂലധനം ഇറക്കി തുടങ്ങിയ ചാനലിൻ്റെയും ശില്പി....
ആ നികേഷ് കുമാർ,
തൻ്റെ 28 വർഷത്തെ, ഏറ്റവും കുറഞ്ഞത് പത്തിൽ അധികം വർഷങ്ങൾ ഇനിയും മുന്നിലുള്ള കരിയർ ഉപേക്ഷിച്ച്, മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് ഇറങ്ങുകയാണ്.....
അയാൾ ജീവിതകാലം മുഴുക്കയും ഒരു മാധ്യമ പ്രവർത്തകൻ ആരുന്നു...
മലയാള ദൃശ്യമാധ്യമ ചരിത്രം എടുത്താൽ അയാളുടെ പേര് ഒഴിവാക്കാൻ പറ്റാത്ത വിധം ടാലൻ്റഡായ , നമ്മൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത നിലയിൽ വേണമെങ്കിൽ 24 മണിക്കൂറും ഒരേ എനർജിയോടെ പണിയെടുക്കുന്ന വർക്കഹോളിക്കായ മനുഷ്യൻ എന്നയാളുടെ എതിരാളികൾ കൂടി പറയുന്ന...
ആ ആൾ പോലും തൻ്റെ ഇടം, തൻ്റെ തൊഴിൽ മടുത്താകണം , അത്രമേൽ മലീമസം ആയതു കൊണ്ടാകണം ഇറങ്ങുന്നത്....!
തൊഴിലാളി വർഗ , ബഹുജന മതനിരപേക്ഷ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പാർട്ടിയോട് ചേർന്ന് നിൽക്കാൻ, മറ്റേത് പാർട്ടിയിലേക്ക് പോയാലും രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നും, ചില വിട്ട് വീഴ്ചകൾ ചെയ്താൽ കോടികൾ ലഭിക്കുമായിരുന്നു എന്നും ഉള്ള കൃത്യമായ ബോധ്യം ഉണ്ടായിട്ടും, ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഇറങ്ങിയ ആ മനുഷ്യന് ഈ രാത്രിയിൽ ഒരു ബിഗ് സല്യൂട്ട്.....!
ctsy....copy