17/02/2020
ഹായ് ഫ്രണ്ട്‌സ് 🙋
കോഴിക്കോടൻ രുചികളിൽ ദം ബിരിയാണി യുടെ പേരും പെരുമയും ഒന്ന് വേറെ തന്നെ ആണ്.. അല്ലേ !?....
ഇന്ന് നമുക്ക് അടിപൊളി കോഴിക്കോടൻ ചിക്കൻ ദം ബിരിയാണി ഉണ്ടാക്കിയാലോ..
ഇവിടെ 2 കിലോ ചിക്കനും 2 കിലോ അരിയും വെച്ചുള്ള ബിരിയാണി അളവ് ആണ് പറയുന്നത്.. ഒരു കിലോ അളവിൽ എടുക്കുകയാണെങ്കിൽ ബാക്കി ചേരുവകൾ ഒക്കെ പകുതി അളവിൽ എടുത്താൽ മതി 👍
By: Shabu Shemiarafa
ചേരുവകൾ..
Marination 👇
കോഴി - 2 കിലോ
മുളക്പൊടി - 3 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
ചെറുനാരങ്ങാ നീര് - 2ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്.
ബിരിയാണി അരി - 2 കിലോ
ഓയിൽ/ ഡാൽഡ - 1 കപ്പ് + 4 ടേബിൾസ്പൂൺ
നെയ്യ് - 1 ടേബിൾ സ്പൂൺ
സവാള - 10 / 12
തക്കാളി -6
പച്ചമുളക് ചതച്ചത് - 4 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ വീതം
മല്ലിയില, പുതിനയില, കറിവേപ്പില - ചെറുതായി അരിഞ്ഞത്
ചെറുനാരങ്ങാ നീര് - 2 ടേബിൾ സ്പൂൺ
തൈര് - 4 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
പെരിഞ്ജീരകപൊടി - 2ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
ഉപ്പ്
അണ്ടിപ്പരിപ്പ്, കിസ്മിസ്, 2 സവാള - വറുക്കാൻ
ആദ്യം ചിക്കൻ marinate ചെയ്യാനുള്ള മസാല മിക്സ് ചെയ്തു പുരട്ടി അര മണിക്കൂർ വെക്കുക.
ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി ഒരു കപ്പ് ഓയിൽ ഒഴിച്ച് ചൂടാക്കി marinate ചെയ്ത് വെച്ച ചിക്കൻ പൊരിച്ചു കോരണം..
ഈ ഓയിലിൽ പകുതി മാറ്റി വെച്ച ശേഷം നേരിയതായി അരിഞ്ഞു വെച്ച സവാള ഉപ്പിട്ട് നന്നായി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, തക്കാളി ഇട്ട് വഴറ്റി മഞ്ഞൾപൊടി, മല്ലിയില പുതിന കറിവേപ്പില ചേർത്ത് മിക്സ് ചെയ്ത് ഗരം മസാല, കുരുമുളക് പൊടി, പെരിഞ്ജീരകപൊടി, ചേർത്ത് പച്ചമണം മാറും വരെ വഴറ്റി ചെറുനാരങ്ങാ നീര്, തൈര്, മല്ലിപൊടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്തു പൊരിച്ചു വെച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മാറ്റി വെക്കാം..
പ്രഷർ കുക്കർ / വലിയ പാത്രം അടുപ്പിൽ വെച്ച ചൂടാക്കി 4 ടേബിൾ സ്പൂൺ ഓയിലും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് അണ്ടിപ്പരിപ്പ് കിസ്മിസ്, 2 സവാള എന്നിവ പൊരിച്ചു കോരുക..
മാറ്റി വെച്ച ഓയിൽ ( ചിക്കൻ പൊരിച്ച ഓയിൽ )കൂടി ഒഴിച്ച്, 2 ചെറിയ കഷ്ണം കറുവപ്പട്ട, 4 വീതം ഏലക്ക, ഗ്രാമ്പ് എന്നിവ ചേർത്ത് വെള്ളം ( ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളം എന്ന അളവിൽ )ഒഴിച്ച് ഉപ്പിട്ട് തിളച്ചു വരുമ്പോൾ കഴുകി ഊറ്റി വെച്ചിരിക്കുന്ന ബിരിയാണി അരി ഇട്ട് ചോറ് വേവിച്ചെടുക്കാം.. കുക്കറിൽ ആണെങ്കിൽ മൂടി ഇട്ട് വലിയ തീയിൽ ഒരു വിസിൽ വരുന്ന വരെ വേവിച്ചു തീ ഓഫ് ചെയ്തു മുഴുവൻ ആവി യും പെട്ടെന്ന് തന്നെ കളയണം..
ദം ഇടാനുള്ള പാത്രത്തിൽ ചിക്കൻ മസാല നിരത്തി ഒരു ലെയർ ചോറ് ഇട്ട ശേഷം പൊരിച്ച ഉള്ളി അണ്ടിപ്പരിപ്പ് കിസ്മിസ് കുറച്ചു ഗരം മസാല എന്നിവ വിതറി ബാക്കി ചോറും ഇതേ പോലെ ലെയർ set ചെയ്യാം
മൂടിയിട്ട് അടുപ്പിൽ വെച്ച് 5 മിനിറ്റ് വലിയ തീയിലും 15 മിനിറ്റ് ചെറിയ തീയിലും വെച്ച് ഓഫ് ചെയ്തു ഒരു മണിക്കൂർ കഴിഞു തുറന്നു ചോറ് മിക്സ് ചെയ്ത ശേഷം വേറെ പാത്രത്തിലേക്ക് മാറ്റാം..
ലിങ്കിൽ👇 ക്ലിക് ചെയ്‌താൽ വിശദമായി വീഡിയോ കാണാം ☺👌
https://youtu.be/mEKysxM-o5I