Manavatty Textiles & Handlooms

Manavatty Textiles & Handlooms "Designed for fit. Loved for style"

കൈത്തറിയെന്ന്‌ കേട്ടാല്‍ ഓര്‍മ്മയില്‍ തെളിയുക ബാലരാമപുരത്തിന്റെ കൈത്തറി പെരുമ തന്നെ. പതിനാറാം വയസ്സില്‍ കിരീടമണിഞ്ഞ രാജാവാണ്‌ ബാലരാമവര്‍മ. 1798 മുതല്‍ ഒരു വ്യാഴവട്ടക്കാലം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ്മ പ്രാപ്തനും ശക്തനുമായ ഭരണാധികാരിയായിരുന്നു.എന്നാല്‍ അദ്ദേഹത്തെ നിത്യ സ്മരണയിലെത്തിക്കുന്നതാണ്‌ ബാലരാമപുരവും കൈത്തറിയും. രാജ കുടുംബാംഗങ്ങള്‍ക്ക്‌ കലര്‍പ്പില്ലാത്തതും അനുകരണമില്ലാത്തതുമായ ശു

ദ്ധവും ശുഭ്രവുമായ വസ്ത്രങ്ങളുണ്ടാക്കാന്‍ ബാലരാമവര്‍മ്മയ്ക്ക്‌ മോഹമുണ്ടായി. അതിനായി തമിഴ്‌നാട്ടില്‍ നിന്നും ഏഴ്‌ നെയ്ത്തു കുടുംബങ്ങളെ ബാലരാമപുരത്തേക്ക്‌ പറിച്ചു നട്ടു.
അനന്തപുരിയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാലരാമപുരമായി. ഒരുകാലത്ത്‌ ബാലരാമപുരം ‘അഞ്ചുവര്‍ണ തെരുവ്‌’ എന്നാണ്‌ ‌ അറിയപ്പെട്ടിരുന്നത്‌.
രണ്ടു നൂറ്റാണ്ട്‌ മുന്‍പ്‌ കാടുമൂടിക്കിടന്ന അന്തിയൂര്‍ക്കാട്‌ എന്ന പ്രദേശം ബാലരാമവര്‍മ്മയുടെ നിര്‍ദ്ദേശാനുസരണം മന്ത്രി ഉമ്മിണിത്തമ്പിയുടെ നേതൃത്വത്തില്‍ വെടിപ്പാക്കി. ആദ്യം ബാലരാമവര്‍മ്മപുരം. ഇതില്‍ ‘വര്‍മ്മ’ മാറി ''ബാലരാമപുരം'' ആയി.
ഏഴു കുടുംബങ്ങള്‍ എഴുന്നൂറായി വളര്‍ന്നു. ബാലരാമപുരം കൈത്തറിയുടെ ഖ്യാതി കൊട്ടാരവും കൊട്ടാരക്കെട്ടുകളും ഭേദിച്ച്‌ നാടാകെ പരന്നു.
നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാരമ്പര്യത്തിന്റെ നൂലിഴ പൊട്ടാതെ പരമ്പരാഗതമായ കൈത്തറി, മലയാളിയുടെ വസ്ത്രസങ്കല്‍പ്ങ്ങള്‍ക്ക് പുത്തന്‍ പകിട്ടോടെ നെയ്തെടുത്ത് അതൊരു ദൗത്യമായി ഏറ്റെടുത്ത് ബാലരാമപുരത്തിനായി സമര്‍പ്പിക്കുകയായിരുന്നു ''ബാലരാമപുരം മണവാട്ടി ഹാന്‍ഡ്ലൂംസ് ''.

Address

Opp. Bharath Petrol Pump
Balarampuram
695501

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Telephone

0471-2405330

Website

<>

Alerts

Be the first to know and let us send you an email when Manavatty Textiles & Handlooms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share