08/05/2023
കണ്ണീരോടെ അനുശോച്ചനം അറിയിക്കുന്നു:
AIKMCC BENGALURU
പതിനഞ്ചു പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ബോട്ട്.🛥️
അതിലാണ് നാൽപതോളം പേരെ കുത്തിനിറച്ച് മരണത്തിലേക്ക് കൊണ്ട് പോയത്.
ആറു മണിക്ക് അവസാനിപ്പിയ്ക്കേണ്ട ബോട്ട് സർവ്വീസ് ഏഴ് മണിക്ക് ശേഷവും തുടർന്നു , അവസാന സർവ്വീസിൽ ബാക്കിയുളള മുഴുവൻ ആളുകളെയും കുത്തി നിറച്ചു അപകടം ക്ഷണിച്ചു വരുത്തി.
ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ല.
നിഷ്കളങ്കരായ പൈതങ്ങളെയും അവരെയും കൊണ്ട് ഉല്ലാസയാത്രയ്ക്ക് വന്ന പാവം മാതാപിതാക്കളെയും ബോട്ട് മുതലാളിക്ക് പണത്തോടുള്ള ആർത്ഥിമൂലം അപകടത്തിൽ കൊണ്ട് തള്ളുകയാണ് ചെയ്തത് എന്ന് പറയാതെ വയ്യ:
2007 ൽ തട്ടേക്കാട് ബോട്ട് ദുരന്തത്തിൽ 15 വിദ്യാർത്ഥികളും 3 അധ്യാപകരുമാണ് മരണമടഞ്ഞത് എന്നിട്ടും അധികാരിവർഗ്ഗങ്ങൾ ആവശ്യമായ കർശന നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാൻ മനസ്സ് കാണിച്ചില്ല :
ഒരപകടം വരുമ്പോൾ മാത്രം തല ഉയർത്തി നോക്കുന്ന അധികാരി വർഗ്ഗത്തിന് മേൽ കറുത്ത തുണി ചാർത്തുന്നു.
മക്കളെ മാപ്പ് 🙏
ഏറെ വേദനിപ്പിക്കുന്ന വിട പറച്ചിലുകൾ....
കണ്ണുനീർ പ്രാർത്ഥനയോടെ.
⛴️😭
:ᴀɪᴋᴍᴄᴄ
:ʙᴇɴɢᴀʟᴜʀᴜ
:ᴍᴇᴅɪᴀ 📡