13/01/2022
ഇന്ന് സഭ ബഹുശതം വിഭാഗങ്ങളായി വിവിധ പേരുകളിൽ ചേർന്നുവരുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഒരു സഭയെ ഉള്ളുവെന്നും, യേശു തന്നെയാണ് അതിന്റെ നിർമ്മാതാവെന്നും സഭാനേതാക്കൾ മനസ്സിലാക്കി.... സഭാനേതൃത്വം എല്ലാ വിഭാഗീയതയും തടസ്സങ്ങളും മറികടന്നു -കത്തോലിക്കാ, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ, സി എസ് ഐ, സി എം എസ്, ബാപ്റ്റിസ്റ്റ്, പെന്തകോസ്ത് ഇവയൊക്കെ ഒരുമിച്ചു മറ്റൊരുത്തരെയും അവഹേളിക്കാതെ ക്രിസ്തുവിന്റെ മൂല്യങ്ങൾ ഉയർത്തി, ക്രിസ്തുവിനെ ഉയർത്താം ആത്മീകരായ നമ്മിൽ നിന്നും ലോകം പലതും പ്രതീക്ഷിക്കുന്നു..
പെന്തകോസ്ത് നാളിൽ മുഴക്കം എന്തെന്നറിയുവാൻ ജനങ്ങൾ ഓടി വന്നു -അതു ജനത്തെ ആകർഷിക്കത്തക്കതായിരുന്നു
ക്രിസ്തുവിൽ സഹോദരൻ,
സുനിൽ കാവുംതറയിൽ