02/09/2016
ഓണമിങ്ങെത്തി .... ആഘോഷങ്ങൾ സർക്കാർ നടത്താൻ കാത്തിരിക്കാതെ നമുക്ക് തുടങ്ങാം .... ബീവറേജിന്റെമുൻപിൽ കാത്തു നിൽക്കാതെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം മദ്യമില്ലാത്ത ഒരു ഓണം നമുക്ക് ആഘോഷിക്കാം. കുടുംബത്തിൽ അച്ഛന്റെ സ്നേഹത്തിനായി കാത്തിരിക്കുന്ന മക്കൾ ഉണ്ട്. ഭർത്താവിന്റെ സ്നേഹവും കരുതലും ആഗ്രഹിക്കുന്ന ഭാര്യയുണ്ട്. സഹോദര സ്നേഹം കാംക്ഷിക്കുന്ന സഹോദരിയുണ്ട്. മകനെ സ്നേഹിക്കുന്ന പ്രായം ചെന്ന മാതാപിതാക്കളുണ്ട്. നമുക്ക് ആഘോഷിക്കാം അവരോടൊപ്പം. ഏവർക്കും ഐശ്വര്യം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.
ബേബി ജോൺ വല്യത്.