Shivani-The design studio

Shivani-The design studio Shivani is a customized online boutique with
wide range of designer materials.we offer customized d

പ്രതീക്ഷ നൽകുന്ന ഇടപെടലിന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന് സ്നേഹം നിറഞ്ഞ നന്ദിതിരുവനന്തപുരം മെഡിക്കൽ കോള...
21/01/2026

പ്രതീക്ഷ നൽകുന്ന ഇടപെടലിന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന് സ്നേഹം നിറഞ്ഞ നന്ദി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻറെ അച്ഛൻറെ ഓപ്പറേഷൻ അഡ്മിഷനുമായി ബന്ധപ്പെട്ട് എനിക്കുണ്ടായൊരു ബുദ്ധിമുട്ട് ഞാൻ മാഡത്തിന് മെയിൽ അയച്ചു. സത്യത്തിൽ ഒരു മറുപടി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എല്ലാ സംശയങ്ങളും മാറ്റിമറിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ മാഡത്തിന്റെ മറുപടി ലഭിച്ചു. അതിലുപരി എൻറെ വീട്ടിൽ വിളിച്ചു വിവരങ്ങൾ അന്വേഷിക്കുകയും ഉടനടി നടപടി എടുക്കും എന്ന് ഉറപ്പു നൽകുകയും ചെയ്തു. ഈ അനുഭവം എന്നെപ്പോലെ പലർക്കും ഒരു പ്രതീക്ഷയാണ്
ഇത് ഞാനിവിടെ പങ്കുവയ്ക്കാൻ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്, നമ്മളെപ്പോലെ സാധാരണക്കാരായ ആൾക്കാർക്ക് എന്തെങ്കിലും പ്രയാസങ്ങൾ വന്നാൽ അത് അധികാരികളെ അറിയിക്കാൻ മടി കാണിക്കേണ്ടതില്ല. ആരോഗ്യമന്ത്രി ആണെങ്കിലും നമ്മുടെ പ്രശ്നങ്ങൾ കൃത്യമായി ശ്രദ്ധിക്കാനും പരിഹരിക്കാനും അവർ തയ്യാറാണ് എന്നതിന്റെ വലിയ തെളിവാണ് എന്റെ അനുഭവം.
ആരോഗ്യരംഗത്തെ വിമർശിക്കുന്നവരും പല അഭിപ്രായങ്ങൾ പറയുന്നവരും കാണുമായിരിക്കാം, പക്ഷേ എന്നെപ്പോലെ ഒരു സാധാരണക്കാരിക്ക് സഹായം ഉറപ്പാക്കിയ മന്ത്രിയുടെ ഈ മാതൃകാപരമായ ഇടപെടലിന് മന്ത്രിയോടുള്ള എൻറെ നന്ദിയും സ്നേഹവും ഒരിക്കൽ കൂടി അറിയിക്കുന്നു.
Veena George



PositiveChange hope VeenaGeorge

Address

Odanavattom
Kottarakkara

Telephone

+919645123363

Website

Alerts

Be the first to know and let us send you an email when Shivani-The design studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share