Circlz Gonaturs Anjillan

Circlz Gonaturs Anjillan Circlz is the page for Fun

18/11/2020
18/11/2020
Comment your opinion...
21/03/2019

Comment your opinion...

16/01/2017

മരിച്ചുവെന്നോ..... കൊന്നു എന്ന് പറ !!

പ്രവീൺ സാര്‍....... താങ്കൾ എങ്ങനെയാണ്‌ അദ്യാപകൻ എന്ന പദത്തിന് വെള്ളവും വളവുമാവുക .....

ജിഷ്ണുവിന്റെ അവസാനത്തെ പിടച്ചില് നിങ്ങളെ എങ്ങനെയാണ്‌ സമാധാനത്തോടെ ഉറക്കുക........

അവസാനസമയത്തും അവനെയൊന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാറാവാത്ത
നിങ്ങളുടെ കാറില്‍ എങ്ങനെയാണ്‌ നിങ്ങളിനി നല്ലൊരു യാത്ര പോവുക ......

കോപ്പിയടിച്ചുവെന്നത് മരണത്തിലേക്കുള്ള ഫ്രീ ടിക്കറ്റാണെന്ന് നിങ്ങളെ ആരാണ് പഠിപ്പിച്ചത്..... ?

നിങ്ങളറിയാത്ത കുറച്ച് അദ്യാപകരുണ്ട് സാർ വിദ്യാർത്ഥികളുടെ നെഞ്ചിൽ ഇടം നേടിയവർ...
അറിയില്ലെങ്കില്‍ അവരെ താങ്കൾ അറിയുകതന്നെവേണം..... !!

കോളേജ് ഡേക്ക് മൂഖാഭിനയത്തിന് സ്റ്റേജിൽ കയറാനുള്ള കോസ്റ്റ്യൂം വാങ്ങാൻ
പണം തികയാതെ വന്നപ്പോൾ സ്വന്തം പേഴ്സിൽനിന്നു-
പണമെടുത്ത് നീട്ടിയ ജിജി ടീച്ചർ അദ്യാപികയായിരുന്നു......

നീതുവിന്‍റെ ഹീറോപെൻ കട്ട അൻവറിനെ ക്ലാസിൽ വെച്ച് മറ്റുകുട്ടികളുടെ മുന്നിൽ കളിയാക്കാതെ
മാവിൻ ചുവട്ടിലേക്ക് വിളിച്ച് വരുത്തി തന്‍റെ ഹീറോപെൻ-
നൽകിയ സുഷമ ടീച്ചറും അദ്യാപികയായിരുന്നു......

ഞങ്ങളുടെ ബാച്ചിലെ പ്രിയ കൂട്ടുകാരൻ ആഷിഫ് ഒരു ബൈക്ക് ആക്സിഡണ്ടില്‍ മരിച്ചപ്പോൾ
അവനെ അവസാനമായി ഒരു നോക്ക് കണ്ട് ദൂരെ മാറി നിന്ന് പൊട്ടിക്കരഞ്ഞ
പുറമെ പരുക്കനായ ഷാജൻ സാറും അദ്യാപകനായിരുന്നു....

പക്ഷെ... ബഹുമാനപ്പെട്ട. പ്രവീൺ സാർ....
താങ്കള്‍ക്കാരാണ് അദ്യാപകൻ എന്ന പേര് നൽകിയത്....!!

നാളെ നല്ലൊരു കണ്ടുപിടുത്തത്തിന്‍റെപേരിൽ നാലാള് അറിയുന്ന വിദ്യാർത്ഥിയാവാൻ പോന്ന
ജിഷ്ണുവിന് എത്രപെട്ടന്നാണ്‌ നിങ്ങൾ കണ്ടുപിടുത്തം ആവിശ്യമില്ലാത്തിടത്തേക്ക് യാത്രയാക്കിയത്.......

"കോപ്പിയടിച്ചതിന് മരണ ശിക്ഷ നൽകാൻ നിങ്ങൾക്കാരാണ് കൊട്ടേഷൻ തന്നത്"..... ?

ഒരു കോളേജ്‌ മുഴുവൻ തെറ്റ് കാരനായി നിങ്ങളെ പറയുമ്പോൾ
നിങ്ങൾക്കെങ്ങിനെയാണ് നാലുരുള ചോറ് ഇറങ്ങുന്നത്......

ചെയ്യരുതായിരുന്നു സാർ .... ഇങ്ങനെയൊന്ന്....... ഇതുപോലൊന്ന്....

ബാക്ക് ബെഞ്ചറും കോപ്പി അടിച്ചവനും ഇടക്കൊക്കെ വഴക്കിട്ടവനും തന്നെയാണ് സാർ..
നാളെ കോളേജൊക്കെക്കഴിഞ് ജീവിതത്തിലേക്ക് നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ
നിന്ന് സാറേ എന്ന് മനസ്സിൽ തട്ടി വിളിക്കുക ......!!

ജിഷ്ണുവിന്‍റെ 'പ്രവീൺ സാറേ' എന്നുള്ള വിളി ശ്വാസം കിട്ടാതെ
മൂന്ന് മുഴം കയറിൽ കുരുങ്ങി വലിയുന്നത് നിങ്ങൾക്ക് കാണാന്‍ കഴിയുന്നുണ്ടോ......... ?

പ്രിയ ജിഷ്ണു...... എങ്കിലും നീ ഇങ്ങനെ തോൽക്കരുതായിരുന്നു അനിയാ......

'സപ്ലിയല്ലാതെ നിനക്കൊക്കെ ഈ മൂന്ന് വർഷം വേറേ എന്താണ് അവകാശപ്പെടാനുള്ളത്'
എന്ന് ചോദിച്ച റഹീം സാറിനോട് ...
അവസാന വർഷം ഒറ്റയടിക്ക് എല്ലാം എഴുതിയെടുത്ത് യൂണിവേഴ്സിറ്റി ടോപ്പറായ
അനീസിനെ നീ അറിയണമായിരുന്നു....!!

കോളേജിൽ നിന്ന്‌ പുറത്താക്കും എന്ന് അവര് പറഞ്ഞപ്പോൾ ആ കോളേജിന് പുറത്തും
അവസരവും ലോകവുമുണ്ടെന്ന് നീ മനസ്സിലാക്കണമായിരുന്നു.....!!

ക്ഷമിക്കണം അനിയാ.... മരിച്ച് മരവിച്ച നിന്‍റെ അവസാനത്തെ കിടത്തം
ഒരു നീറുന്ന ചിത്രമായി ഉള്ളിൽ കിടന്ന് പിടയുന്ന നോവിൽ പറഞ്ഞുപോയതാണ്.....

ഹാഷ്ടാഗ് നൽകി നിന്‍റെ പേരും വന്നിരിക്കുന്നു....
നിനക്കും നീതി കിട്ടുമോ എന്ന കാര്യത്തിൽ സംശയമാണ്.... കാരണം...
സൗമ്യയും അഭയയും ജിഷയും ഹാഷ്ടാഗ് ലഭിച്ചവരാണ്...
പലരും മറന്ന്‍ പോയവരാണ് .....
ആ പട്ടികയിൽ നീയില്ലാതിരിക്കട്ടെ.....
ആത്മഹത്യ ഒരിക്കൽപോലും അനുകൂലിക്കാത്ത ഞാനും നിന്‍റെ നീതിക്ക് പ്രാർത്ഥിക്കുന്നു.....





Courtesy: WhatsApp

     #2017 A BIG CHANCE TO WIN 100gms GOLD COINHOW TO PARTCIPATE IN “GOLD CONTEST 2017”Procedures:-I.STEP – ‘LIKE’ AND ‘...
08/01/2017

#2017

A BIG CHANCE TO WIN 100gms GOLD COIN

HOW TO PARTCIPATE IN “GOLD CONTEST 2017”
Procedures:-
I.STEP – ‘LIKE’ AND ‘SHARE’ the Post.
II.STEP – LIKE The Page ‘Circlz’.
III.STEP – SEND ANSWERS FOR GIVEN BELOW GENERAL KNOWLEDGE QUESTIONS as SMS to 09496 38 60 59

1 Q . Which industry was started first in India?
2 Q . To which age the Indus valley civilization belongs?

SMS FORMAT :-
1Q to 09496 38 60 59.
TERMS & CONDITIONS

*All candidates should follow the above steps to participate in the ‘GOLD CONTEST 2017’.

*Our ONLINE VERIFICATION team will strictly monitor whether you followed the above procedures, those who doesn’t follow the above steps will not consider for LUCKY DRAW.

*Both questions should be answered correctly.

LUCKY DRAW ON January 14, 2017
WINNERS WILL BE INFORMED THROUGH YOUR CONTACT NUMBER

08/01/2017

അഞ്ച് വർഷം ലക്നോവിനടുത്ത് സീതാപൂർ ജില്ലയിലെ ഖൈറാബാദിൽ താമസിച്ചിട്ടുണ്ട്. അവിടെ നിന്ന് വല്ലപ്പോഴും ലക്നോവിൽ പോകും. നഗരം കാണാനോ വീട്ടിലേക്കുള്ള മടക്ക യാത്രക്കിടയിലോ ഒക്കെ. ചുടു വെയിലത്ത് റിക്ഷാവലിക്കുന്ന മെലിഞ്ഞ, മുഷിഞ്ഞ വസ്ത്രം ധരിച്ച, കരിങ്കറുപ്പൻ മനുഷ്യന്മാരെ കാണും. അവര് വിഷമിച്ച് വിഷമിച്ച് ചവിട്ടുന്ന റിക്ഷയിൽ കയറാൻ എനിക്ക് മടിയായിരുന്നു. പക്ഷേ ഓട്ടോറിക്ഷകൾ അത്യപൂർവമായ ലക്നോ നഗരത്തിൽ അവരെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. അങ്ങനെ ഒരവസരം കിട്ടിപ്പോൾ ഞാൻ അവരിൽ ഒരാളുമായി ഏറെ നേരം സംസാരിച്ചു.

100 രൂപ വാടകക്കാണ് പതിനഞ്ച് വർഷം മുൻപ് അവര് സൈക്കിൾ റിക്ഷ ഓടിക്കാനെടുക്കുന്നത്. 100 മുതൽ 200 വരെ റിക്ഷകളുള്ള വലിയ സമ്പന്ന ഗഡികളാണ് അത് വാടകക്ക് കൊടുക്കുന്നത്. അത് വാടകക്കെടുക്കുന്ന മനുഷ്യർ രാപ്പകലില്ലാതെ ചവിട്ടിച്ചവിട്ടി വല്ലതും ഭക്ഷണത്തിനുള്ളത് നേടും. വാടക കിഴിച്ച് മിക്കവാറും കിട്ടുന്നത് ഇരുപതോ നാല്പതോ രൂപ. ഇങ്ങനെ കിട്ടുന്ന പൈസയുമായി രാത്രിയിൽ കിടന്നുറങ്ങുന്നവരെ കള്ളന്മാരോ ഗുണ്ടകളോ വന്ന് കത്തികാണിച്ച് ഭീഷണി പെടുത്തി ഉള്ള സമ്പാദ്യം മുഴുവൻ തട്ടിപ്പറിച്ചോണ്ട് പോകും. മിക്കവാറും അതീ റിക്ഷാ മുതലാളിമാർ തന്നെ പറഞ്ഞു വിടുന്ന ഗുണ്ടകളായിരിക്കുമത്രേ!. എന്തിനാണെന്നു ചോദിച്ചാൽ റിക്ഷാവലിക്കാരനെ ദരിദ്രനാക്കി നിലനിർത്താൻ . അവൻ സമ്പാദിച്ചാൽ അവർ നാളെ സ്വന്തമായി റിക്ഷ വാങ്ങും. അതു പാടില്ല. അവൻ്റെ മക്കളെ പഠിപ്പിക്കും. റിക്ഷ വലിക്കാരുടെ തലമുറ അന്യം നിന്നു പോകും. അ്തു കൊണ്ട് അവനെ എന്നും ദരിദ്രനായി നിലനിർത്തണം. പൊലീസിൻ പരാതിപ്പെട്ടാൽ അവരയാളെ നിലത്തിട്ട് ചവിട്ടിക്കൂട്ടും. മറ്റൊരു പണിയും അറിയാത്ത റിക്ഷാക്കാരൻ ജീവിതകാലം മുഴുവൻ ഇങ്ങനെ കിടന്നു റിക്ഷാ വലിച്ച് നരകിച്ച് മരിക്കും.

ഈ അടവ് ഉത്തരേന്ത്യയിൽ എല്ലാ മേഖലകളിലുമുണ്ട്. അടിസ്ഥാന വർഗത്തെ ദരിദ്രവത്കരിക്കുക. അങ്ങനെ അടിമയാക്കുക. അടിമത്തം ശാശ്വതമാക്കുക....

ഇപ്പോൾ ഉറങ്ങിക്കിടന്ന നമ്മുടെ പോക്കറ്റിലെ പണം ഒറ്റ രാത്രിയിലെ ഗുണ്ടായിസത്തിലൂടെ ബാങ്കിലെത്തിച്ചിട്ട് കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി വാരിക്കോരി കൊടുക്കാൻ പോകുന്ന മോഡി ലക് നോയിലെ ആ റിക്ഷാ മുതലാളി തന്നെയാണ്.

നമ്മുടെ പണം കള്ളപ്പണം പിടിക്കാനെന്ന പേരിൽ ബാങ്കിൽ പിടിച്ചു വെച്ചിട്ട് 52 ദിവസം കഴിഞ്ഞു. അയാൾ അതറിഞ്ഞ മട്ട് നടിക്കാതെ തൊളളയിൽ തോന്നിയതെന്തൊക്കെയോ വിളിച്ച് പറഞ്ഞ് വീണ്ടും വീണ്ടും പറ്റിക്കുന്നു ...
This is really Organized Iooting nothing else...
ഭരണകൂടത്തെ ഉപയോഗിച്ചു നടത്തുന്ന ശുദ്ധമായ കവർച്ച. മറ്റൊന്നുമല്ല... ഇന്ത്യൻ ഭരണഘടനയിലൊരിടത്തും പൗരൻ ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് ശഠിക്കുന്നില്ല.
ഞാനെന്റെ അക്കൗണ്ടുകൾ ഒക്കെ ക്ലോസ് ചെയ്ത് നാടുവിടാമെന്ന് വെച്ചാൽ, ഇന്ത്യൻ സർക്കാർ പിന്തുണയുള്ള റിസർവ് ബാങ്ക് ഗവർണർക്ക് എന്റെ സമ്പാദ്യം പണമായി തരാൻ വയ്യെന്ന്! ചുരുക്കത്തിൽ ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും കറൻസി നോട്ടുകളിൽ അച്ചടിച്ച വാഗ്ദാനം ലംഘിക്കുകയാണ്. നിയമപ്രകാരം പൗരന് അർഹതപ്പെട്ടത് നല്കാൻ വിസമ്മതിക്കുകയാണ്.
നമ്മളൊരു 'കാഷ്ലെസ്' സമൂഹമായിത്തീർന്നു എന്നിരിക്കട്ടെ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ജനരോഷം തങ്ങൾക്കെതിരെ തിരിയുമ്പോൾ ഈ സർക്കാർ സാധാരണയായി കാശ്മീരിലും ഗുജറാത്തിലും അനുവർത്തിക്കുന്നത് പോലെ മൊബൈൽ ടവറുകളും ഇന്റർനെറ്റും പ്രവർത്തനരഹിതമാക്കിയാലോ?
നിങ്ങളുടെ സർക്കാറിന്റെ താളത്തിനൊത്ത് തുള്ളി തെരുവ് യാചകനായിത്തീരാൻ നിങ്ങൾ തയ്യാറാണോ? ഈ വിഡ്ഢികളെ കഴിവതും വേഗം പുറന്തള്ളുക!
ഇന്ത്യ ഒറ്റക്കെട്ടായി നോട്ട് റദ്ദാക്കൽ എന്ന ഭയങ്കരതക്കെതിരെ രംഗത്ത് വരാത്തത്, നാമൊക്കെ മതം, വർഗ്ഗം, ആശയം എന്നീ അടിസ്ഥാനങ്ങളിൽ വിഭജിക്കപ്പെട്ടു പോയത് കൊണ്ടാണ്. ഈ വിഭജനങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളവർക്ക് നമ്മെ എങ്ങോട്ട് വേണമെങ്കിലും കെട്ടി വലിക്കാനുള്ള ചങ്കുറപ്പുണ്ടാകും. നമ്മിൽ നിന്ന് വ്യത്യസ്തരായവരോട് കഠിനഹൃദയരാണ് നാം; അലസഭീരുക്കളും. അത്തരക്കാർ അർഹിക്കുന്നത് സ്വേച്ഛാധിപതികളെയാകാം!

Courtesy: - *സഞ്ജീവ് ഭട്ട് IPS*

Address

Manjeri
676521

Telephone

+919745660060

Website

Alerts

Be the first to know and let us send you an email when Circlz Gonaturs Anjillan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Circlz Gonaturs Anjillan:

Share