24/08/2026
40 വയസ്സിന് മുൻപേ കാഴ്ചയിൽ മങ്ങലോ വായനയ്ക്ക് ബുദ്ധിമുട്ടോ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അത് 'പ്രീമെച്ചർ പ്രെസ്ബയോപ്പിയ' (Premature Presbyopia) അല്ലെങ്കിൽ അകാലത്തിൽ ഉണ്ടാകുന്ന വെള്ളെഴുത്ത് ആകാം.
ഫോൺ നോക്കുമ്പോൾ മങ്ങൽ, പേപ്പർ ദൂരേക്ക് പിടിച്ചു വായിക്കേണ്ട അവസ്ഥ, കടുത്ത തലവേദന, വായിക്കാൻ കൂടുതൽ വെളിച്ചം ആവശ്യമായി വരിക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. അമിതമായ സ്ക്രീൻ ഉപയോഗവും കണ്ണിന് വിശ്രമില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം. കൃത്യമായ ഐ ടെസ്റ്റ് നടത്തി അനുയോജ്യമായ റീഡിങ് ഗ്ലാസുകൾ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.