18/04/2020
വേനല്‍ക്കാലം പലര്‍ക്കും മുടിയിൽ പല രീതിയിലുള്ള പ്രശ്നങ്ങളാണ് പ്രത്യേകിച്ച് ഈ ഹോംസ്റ്റേ സമയത്ത്. ഇപ്പോൾ മുടി മുറിക്കാൻ പറ്റാത്തത് കൊണ്ട് തന്നെ പലരും ബുദ്ധിമുട്ടുന്നുണ്ട്.
നമ്മുടെ മുടിയുടെ സംരക്ഷണത്തിന്, കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ മുടിയെ അത് ദോഷകരമായി ബാധിക്കും. മുടി കൊഴിച്ചില്‍, മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചൂട് കാലത്ത് മുടിയില്‍ സംഭവിക്കുക. ശരിയായ ഭക്ഷണ ക്രമവും കൂടുതല്‍ വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെ മുടിയെ സംരക്ഷിക്കും. മുടിയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കുക. അങ്ങനെ വന്നാല്‍ മുടിയുടെ മൃദുത്വവും സ്വാഭാവികതയും നഷ്ടമാകും. മുടി വേഗം തന്നെ വരണ്ട് പൊട്ടി പോവുകയും ചെയ്യും. വേനല്‍ക്കാലത്തെ മറ്റൊരു പ്രശ്നം പൊടിയാണ്. ചൂടും പൊടിയും മുടിയിഴകളില്‍ അടിഞ്ഞിരുന്ന് താരനും തലയില്‍ കുരുക്കളും വരാം.
എണ്ണമയം ശിരോചര്‍മ്മത്തില്‍ അഴുക്ക് അടിയാന്‍ കാരണമാകുമെന്ന് കരുതി മുടിയിലെ എണ്ണ തേച്ചുള്ള കുളി ഒഴിവാക്കേണ്ടതില്ല. തലയില്‍ എണ്ണ പുരട്ടി മസാജ് ചെയ്തതിന് ശേഷം 15 മിനിട്ട് കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. കണ്ടീഷണറും നിര്‍ബന്ധമായും ഉപയോഗിക്കണം. നനഞ്ഞ മുടിയുമായി പുറത്തേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.(ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് #കൊറോണ) ഈര്‍പ്പമുള്ള മുടിയില്‍ എളുപ്പത്തില്‍ അഴുക്കും പൊടിയും പിടിക്കും. ഹെയര്‍ ഡ്രയറിന്റെ ഉപയോഗവും പരമാവധി കുറയ്ക്കണം. ടൂവീലര്‍ ഓടിക്കുന്നവര്‍ മുടി മൊത്തം മൂടുന്ന തരത്തില്‍ സ്‌കാര്‍ഫ് കെട്ടിയ ശേഷം വണ്ടിയോടിക്കുക. വെയിലത്ത് നടക്കേണ്ടി വരുമ്പോള്‍ കുട ഉപയോഗിക്കാനും മറക്കരുത്.
ചൂടുകാലത്ത് കഴിയുമെങ്കില്‍ രണ്ടു നേരം മുടി കഴുകുന്നത് നല്ലതാണ്. കഴിവതും തണുത്ത വെള്ളത്തില്‍(കിണറിൽ നിന്നും കോരി യെടുത്തത്) മുടി കഴുകാന്‍ ശ്രമിക്കണം. ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയില്‍ ഷവര്‍ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും. കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു. (സംശയങ്ങൾ കമന്റിലൂടെ ചോദിക്കൂ...)
Ismail mv
Beauty club
Gent's beauty parlour
Thaliaramba
9895523252