08/03/2023
പ്രമുഖ സൂഫിവര്യനും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായ ഇ.കെ ഹുസൈൻ മുസ്‌ലിയാർ പറമ്പിൽ ബസാർ അല്ലാഹുവിന്റെ റഹ്‌മത്തിലേക്ക് യാത്രയായി. ദിക്‌റിന്റെ ആനന്ദത്തിൽ അലിഞ്ഞു ജീവിച്ച
വല്ലാത്തൊരു മനുഷ്യൻ!
ദിക്ർ അദ്ദേഹത്തിന് ഭക്ഷണം പോലെ അനിവാര്യമായ ഒന്നായിരുന്നു. ദിക്റിന്റെ മാധുര്യം അദ്ദേഹത്തിന്റെ ജനാസ കണ്ടപ്പോൾ ദർശിക്കാനായി. എന്തൊരു തെളിച്ചത്തോടെയാണ് ആ പൂമുഖം പ്രകാശിക്കുന്നത്..!
മർകസ് ഗാർഡന്റെ ആവിർഭാവം മുതൽ സജീവ പിന്തുണയുമായി ഹകീം ഉസ്താദിന്റെ കൂടെ അദ്ദേഹം നിലകൊണ്ടു. ഉസ്താദിന്റെ ക്ഷണപ്രകാരം പലതവണ മദീനത്തൂന്നൂറിലെ ദിക്ർ മജ്ലിസുകൾക്ക് നേതൃത്വം നൽകാനെത്തിയത് ഇപ്പോഴും ഓർമയിലുണ്ട്.
ഖാദിരിയ്യത്തിന്റെ ഔറാദുകളും വളാഇഫുകളും കൃത്യമായി പാലിക്കുകയും, അർഹരായവരിലേക്ക് മാത്രം ഇജാസത്തുകൾ കൈമാറുകയും, ത്വരീഖതിന്റെ ഏറ്റവും സുന്ദരവും ശരിയുമായ രൂപം സമൂഹത്തിനെ പഠിപ്പിക്കുകയും ചെയ്തുപോന്നിട്ടുള്ള ആത്മീയ സരണിയിലെ കാരണവരെയാണ് നമുക്ക് നഷ്‍ടമായിരിക്കുന്നത്. മക്കളായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും ജാമിഅ മദീനത്തൂന്നൂർ പൂർവ്വവിദ്യാർത്ഥികൾ കൂടിയാണ്.
അല്ലാഹു അവരുടെ ദറജകൾ ഏറ്റിക്കൊടുക്കട്ടെ. കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ. അവരെക്കാൾ ഖൈറായവരെ തന്ന് റബ്ബ് സമൂഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ
ജനാസ നിസ്കാരം വൈകുന്നേരം 3 മണിക്ക് പറമ്പിൽ ബസാറിൽ വെച്ച് നടക്കും. പ്രാർത്ഥനകളിൽ പ്രത്യേകം ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ಖಾದಿರಿಯಾ ತ್ವರೀಕತ್ನ ಖ್ಯಾತ ಸೂಫಿ ಮತ್ತು ಶೈಖ್, ಇ.ಕೆ.ಹುಸೈನ್ ಮುಸ್ಲಿಯಾರ್ ಪರಂಪೀಲ್ ಬಜಾರ್ ಅಲ್ಲಾಹನ ಕರುಣೆಗಾಗಿ ನಿರ್ಗಮಿಸಿದರು. ಧಿಕ್ರ್ ಆನಂದದಲ್ಲಿ ಬದುಕಿದ ಕೆಟ್ಟ ಮನುಷ್ಯ! ಧಿಕ್ರ್ ಅವರಿಗೆ ಆಹಾರದಷ್ಟೇ ಅತ್ಯಗತ್ಯವಾಗಿತ್ತು. ಅವರ ಜನಾಸವನ್ನು ನೋಡಿದಾಗ ಧಿಕ್ರ್ನ ಮಾಧುರ್ಯವನ್ನು ನೋಡಬಹುದು. ಎಂತಹ ಪ್ರಖರತೆಯಿಂದ ಆ ಮುಖಮಂಟಪ ಬೆಳಗುತ್ತದೆ..!
ಅವರು ಮಾರ್ಕಸ್ ಗಾರ್ಡನ್ ಆರಂಭದಿಂದಲೂ ಸಕ್ರಿಯ ಬೆಂಬಲದೊಂದಿಗೆ ಹಕೀಂ ಉಸ್ತಾದರ ಪರವಾಗಿ ನಿಂತರು. ಉಸ್ತಾದರ ಆಹ್ವಾನದ ಮೇರೆಗೆ ಹಲವು ಬಾರಿ ಮದೀನಾ ತುನ್ನೂರಿನಲ್ಲಿ ಧಿಕ್ರ್ ಮಜ್ಲಿಸ್ ನೇತೃತ್ವ ವಹಿಸಲು ಬಂದಿದ್ದು ಇಂದಿಗೂ ನೆನಪಿದೆ.
ಖಾದಿರಿಯಾದ ಔರಾದ್ ಮತ್ತು ವಲೈಫ್ಗಳನ್ನು ನಿಖರವಾಗಿ ಅನುಸರಿಸಿದ, ಅರ್ಹರಿಗೆ ಮಾತ್ರ ಇಜಾಜತ್ ಅನ್ನು ತಲುಪಿಸಿದ ಮತ್ತು ಸಮಾಜಕ್ಕೆ ತೌರೀಕತ್ನ ಅತ್ಯಂತ ಸುಂದರವಾದ ಮತ್ತು ಸರಿಯಾದ ರೂಪವನ್ನು ಕಲಿಸಿದ ಆಧ್ಯಾತ್ಮಿಕ ಶ್ರೇಣಿಯಲ್ಲಿ ನಾವು ಕಾರಣವನ್ನು ಕಳೆದುಕೊಂಡಿದ್ದೇವೆ. ಅವರ ಮಕ್ಕಳಾದ ಅಬೂಬಕರ್ ಸಿದ್ದೀಕ್ ಮತ್ತು ಉಮರುಲ್ ಫಾರೂಕ್ ಕೂಡ ಜಾಮಿಯಾ ಮದೀನತೂನ್ನೂರಿನ ಹಳೆ ವಿದ್ಯಾರ್ಥಿಗಳಾಗಿದ್ದಾರೆ.
ಅಲ್ಲಾಹನು ಅವರಿಗೆ ಸ್ಥಾನಗಳನ್ನು ನೀಡಲಿ. ಅಲ್ಲಾಹನು ಕುಟುಂಬವನ್ನು ಕ್ಷಮಿಸಲಿ. ಭಗವಂತ ಸಮಾಜಕ್ಕೆ ಅವರಿಗಿಂತ ಉತ್ತಮವಾದವರನ್ನು ಅನುಗ್ರಹಿಸಲಿ. ಆಮೆನ್ ಮಧ್ಯಾಹ್ನ 3 ಗಂಟೆಗೆ ಪರಂಪೀಲ್ ಬಜಾರ್ ನಲ್ಲಿ ಜನಾಝಾ ಪ್ರಾರ್ಥನೆ ನಡೆಯಲಿದೆ. ಪ್ರಾರ್ಥನೆಯಲ್ಲಿ ಸೇರಿಸಲು ವಿಶೇಷವಾಗಿ ವಿನಂತಿಸಲಾಗಿದೆ.