Sayid Mangalasheery

Sayid Mangalasheery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sayid Mangalasheery, Design & Fashion, doha, Doha Port.

14/10/2025
29/07/2025

..............പ്രവാസി...............
ഒരു പ്രവാസിയുടെ പ്രവാസ ജീവിതത്തിൽ സംഭവിക്കുന്നത് കടം മേടിച്ച് പ്രവാസത്തിലേക്ക് വരുന്നു. കടം വീട്ടാൻ വേണ്ടി ജോലി ചെയ്യുന്നു ഇവിടെ ലളിതമായ ജീവിതം നയിച്ചു നാട്ടിലുള്ളവരെ ആഡംബര ജീവിതത്തിലേക്ക് തള്ളിയിടുന്നു. നാട്ടിൽ നിന്നും നാല് ജോഡി ഡ്രസ്സ് കൊണ്ടുവന്ന് രണ്ടുവർഷം തള്ളിനീക്കുന്നു നാട്ടിലുള്ളവർക്ക് ഡസൻ കണക്കിന് ഡ്രസ്സ് എടുപ്പിക്കുന്നു. ഇവിടെ പരിപ്പും തൈരും കൂട്ടി അഡ്ജസ്റ്റ് ചെയ്യുന്നു നാട്ടിലുള്ളവരെ കൊണ്ട് മന്തി അൽഫാം ബ്രോസ്റ്റും ബിരിയാണിയും ഓർഡർ ചെയ്തു കഴിപ്പിക്കുന്നു ഇവിടെ അസുഖം വരുമ്പോൾ പനഡോള്‍ കഴിച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. നാട്ടിലുള്ളവർക്ക് ചെറിയ പനിവന്നാൽ പോലും സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പോയി ചികിത്സ നടത്തുന്നു. നാട്ടിലുള്ള മോട്ടോർ വാഹനങ്ങൾക്ക് കൃത്യസമയത്ത് തന്നെ സർവീസ് നടത്താൻ വീട്ടുകാരെ ഓർമിപ്പിക്കുന്നു സ്വന്തം ശരീരം ഇടയ്ക്കിടെ ചെക്കപ്പ് നടത്താൻ മറന്നുപോകുന്നു നാട്ടിലുള്ള എല്ലാ സംഭാവനകൾക്കും എല്ലാ പിരിവുകൾക്കും എല്ലാ ക്ഷേമപ്രവർത്തനങ്ങൾക്കും എല്ലാ സംഘടനാ പ്രവർത്തനങ്ങൾക്കും എല്ലാ വിവാഹങ്ങൾക്കും പ്രവാസിയെ മുന്നിൽ നിർത്തുന്നു. നാട്ടിലുള്ള എല്ലാവിധ ആനുകൂല്യങ്ങൾക്കും പ്രവാസിയെ പിന്നിൽ നിർത്തുന്ന സാമ്പത്തികമായി ഒന്നുമില്ലെങ്കിലും നാട്ടിലുള്ള ഒരു അനുകൂല്യങ്ങൾക്കും അർഹനല്ല അവൻ പ്രവാസിയാണ് നാട്ടിലുള്ളവർ ഇങ്ങോട്ട് വിളിച്ച് കുശല അന്വേഷണം നടത്തുന്നില്ലെങ്കിലും പ്രവാസി എപ്പോഴും നാട്ടിലുള്ളവർക്ക് വിളിച്ചുകൊണ്ട് അന്വേഷണം നടത്തുന്നു. നെഞ്ചുവേദന വന്നാൽ ഗ്യാസ് ആണെന്ന് പറഞ്ഞ് ഗ്യാസിന്റെ ഗുളിക കഴിച്ചു സമാധാനപ്പെടും. ചിലപ്പോൾ ഗ്യാസ് മാറി ഹാർട്ടറ്റാക്ക് ആവും ചോക്ലേറ്റും ബദാം പിസ്തയും എല്ലാം മേടിച്ച് നാട്ടിൽ പോകും ഇവിടെ നിന്ന് ഇതൊന്നും വേടിച്ച് ഉപയോഗിച്ചിട്ടുണ്ടാവില്ല രണ്ടുവർഷം കൂടുമ്പോൾ കടം മേടിച്ചു നാട്ടിൽ പോകും വന്നതിനുശേഷം കടം വീട്ടാൻ ഉള്ള ജോലി ചെയ്യുന്നു ബാങ്കിൽ നിന്ന് ലോണെടുത്ത് ആഡംബര വീടോ അല്ലെങ്കിൽ സാധാ വീട് വെച്ച് ജീവിതകാലം മുഴുവൻ പ്രവാസിയായി തുടരുന്നു സാധാരണഗതിയിൽ 70% പ്രവാസികളുടെയും അവസ്ഥ ഇതുതന്നെയാണ് പിന്നെ നാട്ടിലുള്ളവരെ സമാധാനിപ്പിക്കാൻ ഇടക്ക് ഫോട്ടോയിട്ട് സ്റ്റാറ്റസ് വെച്ച് സന്തോഷിക്കുന്നു പിന്നെ ഒരു കാര്യത്തിൽ ഏകദേശം തുല്യനീതി പുലർത്തുന്നു മൊബൈൽ നാട്ടിലുള്ളവർക്കും ഇവിടെയുള്ളവർക്കും ഏകദേശം ഒരേ പോലുള്ള മൊബൈല് കൊണ്ട് തൃപ്തിപ്പെടുന്നു ഇതൊക്കെയാണ് ഒരു സാധാരണ പ്രവാസിയുടെ ദൈനംദിന ജീവിതം😀😀😀

Address

Doha
Doha Port

Website

Alerts

Be the first to know and let us send you an email when Sayid Mangalasheery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share